താനൂര്‍: മോര്യ കോട്ട്കാട് മഹല്ലില്‍ ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കിത്തുടങ്ങി. ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ നിര്‍ധന കുടുംബങ്ങള്‍ക്ക് മാസാന്തം സൗജന്യ അരിയും നല്‍കുന്നുണ്ട്. പ്രത്യേക സര്‍വ്വേ നടത്തിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പിലാക്കുക 13 വര്‍ഷമായി എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന റിലീഫ് സെല്ലാണിത്. രൂക്ഷമായ വേനല്‍കാലത്ത് കുടിവെള്ളം, നിര്‍ധന രോഗികള്‍ക്ക് ചികിത്സ ധനസഹായം, വിവാഹ ധനസഹായം, സൗജന്യ മരുന്ന്, വിദ്യാഭ്യാസ സഹായങ്ങള്‍, റമളാന്‍-പെരുന്നാള്‍ കിറ്റ് വിതരണം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സെല്ലിന്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. മഹല്ലിലെ ജനങ്ങളുടെ സമ്പൂര്‍ണ്ണ സഹകരണമാണ് പദ്ധതികള്‍ വിജയിക്കാന്‍ കാരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ശിഹാബ് തങ്ങള്‍ സ്മാരക പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മോര്യ സബീലുന്നജാത്ത് മദ്രസയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വിവാഹ ധനസഹായ വിതരണവും തങ്ങള്‍ നിര്‍വ്വഹിച്ചു. മാസാന്ത സൗജന്യ അരി വിതരണ പദ്ധതിയുടെ ഉദ്ഘാടനം അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എയും റീലീഫ് സെല്‍ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഷ്‌റവും നിര്‍വ്വഹിച്ചു. വി.കെ.എം. ഇബ്‌നുമൗലവി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. കൊടിഞ്ഞി മുദരിസ് സയ്യിദ് ശാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങല്‍, സ്ഥലം ഖതീബ് അബ്ദുലത്വീഫ് ബാഖവി, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൂഹ് കരിങ്കപ്പാറ, താനൂര്‍ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സലാം, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് അഷറഫ്, ബ്ലോക്ക് മെമ്പര്‍ പി.പി. ഷംസുദ്ദീന്‍, താനൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് തുപ്പത്ത് ബാവഹാജി, അഡ്വ.പി.പി. ആരിഫ്, കെ.വി. കുഞ്ഞുട്ടി മൗലവി, തമ്പ്രേരി ഏന്തീന്‍കുട്ടി ഹാജി, കെ. മുഹമ്മദ് കുട്ടി, വി. അബ്ദുല്‍ കരീം, എം. മുസ്തഫ, എം.എ. ഹംസ മുസ്‌ലിയാര്‍, കെ. കുഞ്ഞീന്‍ ഹാജി, എം. അലി പ്രസംഗിച്ചു. എം. അബ്ദുല്‍ ഗഫൂര്‍ ഫൈസി സ്വാഗതവും യൂസുഫ് കെ. നന്ദിയും പറഞ്ഞു.
ഫോട്ടോ: മോര്യ ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്‍ മോര്യ മഹല്ലില്‍ നടപ്പിലാക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.(Photo will attach )