ദാറുല്‍ ഹുദാ: ഇമാം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; ജനുവരി 15 നകം അപേക്ഷിക്കണം

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരഭമായ cpet (cente for public education and training) ന് കീഴില്‍ മഹല്ലുകളില്‍ സേവനം അനുഷ്ഠിക്കുന്ന ഇമാമുമാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹല്ലുകളില്‍ ഇമാം, ഖത്തീബ് ആയി 2 വര്‍ഷമായി സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. നേതൃഗുണ പരിശീലനം, മന:ശാസ്ത്ര പഠനം, മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ മാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.
2014 ജനുവരി 15 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷാ ഫോം ദാറുല്‍ ഹുദാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ദാറുല്‍ ഹുദാ വെബ്‌സൈറ്റ് www.darulhuda.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 9846047066, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.