മതവിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത: പ്രഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍
മലപ്പുറം: കേരളീയ മുസ്‌ലിംകളുടെ മുന്നേറ്റത്തിന്റെ ഹേതുകം മതവിദ്യാഭ്യാസമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. എസ്.കെ. എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ദര്‍സ്-അറബിക് കോളേജ് സര്‍വ്വേയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഓത്തുപള്ളികളിലൂടെയും പള്ളി ദര്‍സുകളിലൂടെയാണ് കേരളീയ മുസ്‌ലിംകള്‍ മതംപഠിച്ചു തുടങ്ങിയത്. മദ്രസകളും അറബിക് കോളേജുകളും പിന്നീട് ഈ ദൗത്യം ഏറ്റെടുത്തു.കേരളീയ മുസ്‌ലിം പാരമ്പര്യത്തിന്റെ സുവര്‍ണ്ണ അടയാളങ്ങളാണ് പള്ളി ദര്‍സുകള്‍.ഇവയുടെ ശാക്തീകരണത്തിന് സമുദായം മുന്നിട്ടിറങ്ങണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടന്ന ചടങ്ങില്‍ റിയാസ് പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.സലീം ഫൈസി ഇര്‍ഫാനി,സി.പി ബാസിത് ചെമ്പ്ര,റാഫി മുണ്ടംപറമ്പ്,ഉമറുല്‍ ഫാറൂഖ് മണിമൂളി പ്രസംഗിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ-മേഖലാ കമ്മറ്റികള്‍ മുഖേനെയാണ് സര്‍വ്വേ പൂര്‍ത്തിയാക്കുന്നത്.2014 ജനുവരിയില്‍ സര്‍വ്വേ പൂര്‍ത്തിയാവും.