പാണ്ഡിത്യം മനുഷ്യനെ വിനയാന്വിതനാക്കുന്നു - പിണങ്ങോട്

വെങ്ങപ്പള്ളി: പാണ്ഡിത്യം മനുഷ്യനെ വിനയാന്വി തനാക്കുമെ ന്നതിന്റെ ഏറ്റവും നല്ല ഉദാഹരണ മായിരുന്നു പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാരെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പാറന്നൂര്‍ ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ജഅ്ഫര്‍ ഹൈത്തമി, കുഞ്ഞിമുഹമ്മദ് ദാരിമി, പനന്തറ മുഹമ്മദ്, സംബന്ധിച്ചു.
സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.