കാസര്‍കോട് : പ്രവാചകന്റേതെന്ന് പറഞ്ഞ് മുംബൈ വാലയില്‍ നിന്ന് വ്യാജ കേശം
എത്തിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും അതിനെ ന്യായീകരിക്കാന്‍ പ്രവാചക
ചരിത്രം പോലും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവാചക നിന്ദകരായ കാന്തപുരം
വിഭാഗം മാപ്പര്‍ഹിക്കുന്നില്ലെന്ന് ദാറുല്‍ ഹുദാ സ്റ്റുഡന്‍സ് കാസര്‍കോട്
ചാപ്റ്റര്‍ ജില്ലാ കമ്മിറ്റി. വ്യാജമാണെന്ന് വ്യക്തമായിട്ടും അതുപയോഗിച്ച്
ചൂഷണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും പ്രവാചകന്റെ പേരില്‍ കളവ് പ്രചരിപ്പിക്കുകയും
ചെയ്യുന്ന തട്ടിപ്പ് വീരന്മാര്‍ ധന സമ്പാദനത്തിന്നാണ് പ്രവാചകരെ ഉപയോഗപ്പെടുത്തുന്നതെന്ന്
യോഗം കൂട്ടിച്ചേര്‍ത്തു.
ജാബിര്‍ ഹുദവി
ചാനടുക്കം അധ്യക്ഷത വഹിച്ചു. അതാഉല്ലാഹ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. റാഷിദ് ദേളി
ഉല്‍ഘാടനം ചെയ്തു. ജാബിര്‍ ത്രക്കരിപ്പൂര്‍, സവാദ് കട്ടക്കാല്‍, അര്‍ഷദ് ചെമ്മനാട്, ഷുഹൈബ് ആലമ്പാടി,ഹനീഫ് ഹുദവി ബേക്കല്‍, മന്‍സൂര്‍ കളനാട്,
ഇസ്ഹാക്ക്
ചെമ്പരിക്ക ,അസ്ലം നായന്മാര്‍മ്മൂല, റഈസ് തെരുവത്ത്,
ഉവൈസ് തളങ്കര, അഹ്മദലി ചെരുവത്തൂര്‍, മുഷ്ത്താക്ക് കാഞ്ഞങ്ങാട്, അബ്ബാസ് ബേക്കല്‍ ഷിഹാബ് ബന്ദിയോട്, മുഹമ്മദലി കുമ്പള,
അബ്ബാസ്
നെക്ക്രാജെ, മന്‍സൂര്‍ ബദിയടുക്ക,അസീസ് സീതംഗോളി,
ഷുഹൈബ് മവ്വല്‍
എന്നിവര്‍ പ്രസംഗിച്ചു