കൊടുവള്ളി: ആവിലോറ മുനീറുല്‍ ഇസ്‌ലാം മദ്രസ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മദ്രസയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. പ്രസിഡന്റ് പി.കെ. മൊയ്തീന്‍ഹാജി വിതരണോദ്ഘാനടം നിര്‍വഹിച്ചു. എം.പി. ഉമ്മര്‍ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. പി. മുഹമ്മദ് മുസ്‌ല്യാര്‍, സി.കെ.സി. മുഹമ്മദ്, പി. അബ്ദുള്ള മുസ്‌ല്യാര്‍, കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ. കാദര്‍ സ്വാഗതവും പി. നാസര്‍ മുസ്‌ല്യാര്‍ നന്ദിയും പറഞ്ഞു.