കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആറുമാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്ന് മാസത്തെ സുന്നീ ആദര്ശകാമ്പയിന് സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ജില്ലാതലത്തില്‍ മുഖാമുഖം, സുന്നത്ത് ജമാഅത്ത് ശില്പശാല മേഖലാതലത്തില്‍ ആദര്‍ശപ്രഭാഷണങ്ങള്‍ ക്ലസ്റ്റര്‍ - ശാഖതലങ്ങളില്‍ ആദര്ശപ്രചരണസംഗമങ്ങള് എന്നിവ സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, താജുദ്ദീന് ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, ആലിക്കുഞ്ഞി ദാരിമി, കെ.എല്‍.അബ്ദുള്‍ഹമീദ് ഫൈസി, സയ്യിദ് ഹുസൈന് തങ്ങള്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഹനീഫ് ഹുദവി ദേലംപാടി, അഷ്റഫ് ഫൈസി കിന്നിംഗാര്‍, ഫൈസല്‍ ദാരിമി കുമ്പള, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം, ഹമീദലി നദ്വി ഉദുമ, യൂസഫ് ഹുദവി മുക്കൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.