മുംബൈ/കേരളം : ഹജ്ജ് തീര്‍ഥാടകരുടെ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോര്ട്ടുകള് മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍ വേര്‍തിരിച്ചു തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയോഗിച്ച അഞ്ച് പേരാണ് പാസ്പോര്ട്ടുകള് തരം തിരിക്കുന്നത്.മുഴുവന്‍ പാസ്പോര്‍ട്ടുകളും വ്യാഴാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ എത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം ഇത്തവണ കരിപ്പൂരില്‍ നിരീക്ഷണത്തിന് എത്തും. തീര്‍ഥാടകര്‍ക്കുള്ള മെനിഞ്ചൈറ്റിസ് കുത്തിവെപ്പ് ചൊവ്വാഴ്ച 10 ജില്ലകളില്‍ ആരംഭിച്ചു. കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നടന്നിട്ടില്ല.