കരുളായി: മൈലമ്പാറ മിശ്കാത്തുല്‍ ഉലൂം മദ്രസയുടെ പുതിയ കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, കെ.ടി. അബ്ദുല്‍മജിദ് ഫൈസി, മുഹമ്മദലി ഫൈസി, മുജീബ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.