കോഴിക്കോട്
: SKSBV സംസ്ഥാന
കമ്മിറ്റി ജ്ഞാനതീരം ടാലന്‍റ്
സേര്‍ച്ചിന്‍റെ ഭാഗമായി
നടത്തിവരുന്ന വിജ്ഞാന പരീക്ഷ
ഒക്ടോബര്‍, നവംബര്‍
മാസത്തില്‍ നടത്തുവാന്‍
സംസ്ഥാന നിര്‍വ്വാഹക സമിതി
തീരുമാനിച്ചു. വിദ്യാഭ്യാസ
ബോര്‍ഡിന്‍റെ കീഴിലുള്ള 9063
മദ്റസയിലെ 5,
6, 7 ക്ലാസ്സുകളിലെ
മൂന്നര ലക്ഷം വിദ്യാര്‍ത്ഥികളെ
ഉള്‍പ്പെടുത്തിയാണ് പരീക്ഷ
നടത്തുന്നത്. ഒക്ടോബര്‍
1 മുതല്‍
5 വരെ
യൂണിറ്റ് തലം (മദ്റസ)
പരീക്ഷയും
ഇതില്‍ നിന്ന് വിജയിക്കുന്ന
5 പേരെ
വീതം തെരഞ്ഞെടുത്ത് 16
ന് റെയ്ഞ്ച്
തല എഴുത്ത് പരീക്ഷയും നടക്കും
പെണ്‍കുട്ടികളുടെ മത്സരം
മദ്റസാ തലം വരെയാണ് നടക്കുക.
റെയ്ഞ്ച് തല
പരീക്ഷയില്‍ വിജയിക്കുന്ന
5 പേര്‍
ഒക്ടോബര്‍ 30ന്
നടക്കുന്ന ജില്ലാ തല പരീക്ഷയില്‍
പങ്കെടുക്കും. ഏകദിന
പ്രോഗ്രാമായി നടക്കുന്ന
പരീക്ഷയില്‍ വായന, രചന,
പ്രസംഗം,
ഖുര്‍ആന്‍,
എഴുത്ത് പരീക്ഷ
എന്നിവയാണ് നടക്കുക.
ജില്ലയില്‍
നിന്നും വിജയിക്കുന്ന 80
% മുകളിലുള്ള
10 വിദ്യാര്‍ത്ഥികളെ
നവംബര്‍ 11, 12, 13 തിയ്യതികളില്‍
നടക്കുന്ന സംസ്ഥാന ടാലന്‍റ്
സേര്‍ച്ചില്‍ പങ്കെടുപ്പിക്കും.
കഴിഞ്ഞ രണ്ട്
വര്‍ഷങ്ങളിലായി 58 ടാലന്‍റ്
വിന്നര്‍മാര്‍ സംസ്ഥാന
കമ്മിറ്റിക്ക് കീഴില്‍
ടാലന്‍റ് ക്ലബ്ബായി പ്രവര്‍ത്തിച്ചു
വരികയാണ്. ഇവര്‍ക്ക്
പ്രത്യേക പരിശീലനം നല്‍കിവരുന്നു.
സംസ്ഥാന
തലത്തില്‍ വിജയിക്കുന്ന
ആദ്യത്തെ 30 വിദ്യാര്‍ത്ഥികളെ
ടാലന്‍റ് വിന്നര്‍മാരായി
പ്രഖ്യാപിക്കും. 1, 2, 3
സ്ഥാനക്കാര്‍ക്ക്
കാഷ് അവാര്‍ഡും പ്രശസ്തി
പത്രവും നല്‍കും.
ഇതുസംബന്ധിച്ച
യോഗത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍
തങ്ങള്‍ അധ്യക്ഷത വഹിച്ചു.
SKJMCC പ്രസിഡന്‍റ്
പുറങ്ങ് മൊയ്തീന്‍ മുസ്‍ലിയാര്‍
ഉദ്ഘാടനം ചെയ്തു. എം.എ.
ചേളാരി ഉപദേശ
പ്രസംഗം നടത്തി. ശംസാദ്
സലീം, സുഫ്‍യാന്‍
ആള്‍വാര്‍, റശീദ്
മണ്ണഞ്ചേരി, ഫള്ലുല്‍
ആബിദ്, സഫറുദ്ദീന്‍
പൂക്കോട്ടൂര്‍, സഹല്‍
നല്ലളം, സനൂഫ്
ഗൂഡല്ലൂര്‍ പ്രസംഗിച്ചു.
ജന.സെക്രട്ടറി
റശീദ് മുണ്ടേരി സ്വാഗതവും
മുഈനുദ്ദീന്‍ കോക്കൂര്‍
നന്ദിയും പറഞ്ഞു.