തിരൂരങ്ങാടി :
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സെക്കണ്ടറി ഇന്‍സ്റ്റിട്യൂഷനിലേക്ക്
പുതുതായി അഡ്‌മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഉദ്‌ഘാടനം ചാന്‍സലര്‍
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ.
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. പ്രോ. ചാന്‍സലര്‍ ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.സി മുഹമ്മദ് ബാഖവി, യു.ശാഫി ഹാജി ചെമ്മാട്, കെ.എം
സൈതലവി ഹാജി , യു.വി.കെ മുഹമ്മദ് , യൂസുഫ് ഫൈസി മേല്‍മുറി തുടങ്ങിയവര്‍
സംബന്ധിച്ചു.