പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫ്. അങ്ങാടിപ്പുറം ശാഖയുടെ ആഭിമുഖ്യത്തില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകം വിതരണംചെയ്തു. മുഹമ്മദലി ഫൈസി ചെത്തല്ലൂര്‍ ഉദ്ഘാടനംചെയ്തു. സയ്യിദ് സൈതലവിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഷമീര്‍ ഫൈസി, ആദം ഹാജി, കിനാതിയില്‍ റഷീദ്, എ. സലാം ഷഫീഖ് വാഫി, ജബ്ബാര്‍ മുസ്ലിയാര്, ഹൈദര്‍ മുസ്ലിയാര്, അബ്ദു മുസ്ലിയാര്, പി.പി. ആഷിഖ്, എ. സിറാജ്, യൂനുസ്, ഹര്‍ഷല്‍, സല്മാന് ഫൈസി, റഷിദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.