മലപ്പുറം : ഒക്ടോബര്‍ 8,9 തിയ്യതികളില്‍ നടക്കുന്ന
സംസ്ഥാന വാഫി കലോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ ഡിഗ്രി, പി.ജി തലത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ക്കായി വാഫി സ്റ്റുഡന്റ്സ് ഫെഡറേഷന് പ്രബന്ധ മത്സരം
നടത്തുന്നു. �ഹസാരെ ഇവന്റ് ബിറ്റ്വീന് ഡെമോക്രസി ആന്റ് മോബോക്രസി� എന്ന
വിഷത്തില്‍ പത്ത് ഫുള്‍ സ്കേപ്പ് പേജില്‍ കുറയാത്ത പ്രബന്ധങ്ങളാണ്
സമര്‍പ്പിക്കേണ്ടത്. കോളേജ് മേധാവി സാക്ഷ്യപ്പെടുത്തിയ പ്രബന്ധങ്ങള്‍ സെപ്തംബര്‍
ഒന്നിന് മുമ്പായി ലഭിക്കുന്ന തരത്തില്‍ സ്റ്റേറ്റ് വാഫി ഫെസ്റ്റ് ഓഫീസ്,
കെ.കെ.എച്ച്.എം ഇസ്ലാമിക് ആന്റ് ആര്‍ട്സ് കോളേജ്, മര്‍കസ് കാമ്പസ്,
കാര്‍ത്തല (പി.ഒ) മലപ്പുറം, 679571 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതല്‍
വിവരങ്ങള്‍ക്ക് 9747635369 എന്ന നമ്പറില്‍ ബന്ധപ്പെടുക.