ദാറുല്‍ ഹുദാ പുതിയ ബാച്ചിന്‌ ഇന്ന്‌ ക്ലാസ്‌ തുടങ്ങും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക്‌ യൂനിവേഴ്‌സിറ്റി സെക്കണ്ടറി ഇന്‍സ്റ്റിട്യൂഷനലിക്ക്‌ അഡ്‌മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ന്‌ 18-09-2011 ക്ലാസ്‌ തുടങ്ങും. ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ക്ലാസ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രോചാന്‍സലര്‍ ചെറുശ്ലേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി തുടങ്ങിയവര്‍ സംബന്ധിക്കും. അഡ്‌മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കുളും രാവിലെ 8 ന്‌ മുമ്പ്‌ ഓഫീസില്‍ എത്തണമെന്ന്‌ രജിസ്‌ട്രാര്‍ അറിയിച്ചു.