ഹജ്ജ് തീര്‍ഥാടകര്‍ക്ക് ജില്ലകള്‍ തോറും പ്രതിരോധ കുത്തിവെപ്പ് ഒരുങ്ങുന്നു..

കാസര്‍കോട് 
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്ക് രോഗപ്രതിരോധ കുത്തിവെപ്പ് നല്‍കും. 21, 22 തീയതികളില്‍ 10 മുതല്‍ ഒരുമണിവരെ കാസര്‍കോട് ജനറല്‍ ആസ്​പത്രി, കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആസ്​പത്രി എന്നിവിടങ്ങളിലാണ് കുത്തിവെപ്പ്. 22 ന് തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് തൃക്കരിപ്പൂര്‍ താലൂക്ക് ആസ്​പത്രിയില്‍ കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹജ്ജ്കമ്മിറ്റി മുഖേന പോകുന്ന എല്ലാവരും കുത്തിവെപ്പെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ 
കണ്ണൂര്‍: സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് കുത്തിവെപ്പും പോളിയോ തുള്ളിമരുന്നും നല്‍കുന്നു. 20ന് തലശ്ശേരി ജനറല്‍ ആസ്​പത്രി, 22ന് തളിപ്പറമ്പ് ആസ്​പത്രി, 24ന് കണ്ണൂര്‍ജില്ലാ ആസ്​പത്രി എന്നിവിടങ്ങളില്‍നിന്നാണ് നല്‍കുക. തീര്‍ഥാടകര്‍ ഹെല്‍ത്ത് കാര്‍ഡ് സഹിതം കേന്ദ്രങ്ങളില്‍ എത്തണം. രാവിലെ 10 മുതല്‍ ഒരുമണിവരെയായിരിക്കും ക്യാമ്പ്.
മലപ്പുറം 
തിരൂരങ്ങാടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരൂരങ്ങാടി താലൂക്കാസ്​പത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കും. ഗവണ്‍മെന്റ് ക്വാട്ടയില്‍ പോകുന്നവര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സ്വകാര്യ ഹജ്ജ്ഗ്രൂപ്പ് വഴി പോകുന്നവര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലും രാവിലെ ഒമ്പതുമുതല്‍ ഒരുമണി വരെയാണ് കുത്തിവെപ്പ്.

വയനാട്
കല്പറ്റ: ജില്ലയിലെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് സപ്തംബര്‍ 22ന് 10 മണി മുതല്‍ മാനന്തവാടി ജില്ലാ ആസ്​പത്രിയില്‍ നല്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നീതാ വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ ക്വാട്ടയിലുള്ള ഹജ്ജാജിമാര്‍ക്കും വാക്‌സിന്‍ നല്കുന്നതാണ്.
ഇടുക്കി
തൊടുപുഴ: ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ തൊടുപുഴ താലൂക്കാസ്​പത്രിയില്‍ ലഭിക്കും. ഫോണ്‍: 9446034023.