പുസ്തകങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുവര്‍ ബന്ധപ്പെടുക:
ഹനീഫ് ഹുദവി ദേലംപടി, മൊബൈല്‍: +91 9496846749
മന്‍സൂര്‍ ഹുദവി, മൊബൈല്‍: +91 9562777277
ഉദുമ: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി 'ഒരു പ്രവാസി ഒരു കിത്താബ്' എന്ന ഗ്രന്ഥ ശേഖരണ പദ്ധതിക്ക് തുടക്കം കുറിച്ചു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി വെല്‍ഫിറ്റ് ഗ്രൂപ്പ് സ്റ്റാഫ് പ്രതിനിധിയും എം ഐ സി പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവിയുടെ മകനുമായ മുഹമ്മദ് ഖാസിലൈനില്‍ നിന്നും പ്രമുഖ ഹദീസ് വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരി സ്വീകരിച്ചു കൊണ്ടാണ് പദ്ധതി ഉല്‍ഘാടനം ചെയ്തത്.മാനേജര്‍ കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റെ അബ്ദുല്‍ ഖാദിര്‍ മദനി പള്ളംങ്കോട് ചെയര്‍മാനും, ശാഫി ഹാജി ബേക്കല്‍ വൈസു ചെയര്‍മാനും, പി ടി എ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി, ഹനീഫ് ഹുദവി കണ്‍വീണര്‍മാരുമായ സമിതിയാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫിറ്റ് ഗ്രൂപ്പ് സ്റ്റാഫ് ചേര്‍ന്ന് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ 16 വാള്യങ്ങളുള്ള ഫതഹുല്‍ ബാരി സ്ഥാപനത്തിന് സംഭാവന ചെയ്യുകയായിരിന്നു. ഇത് മഹത്തായ സേവനമാണെന്നും മുഴുവന്‍ പ്രവാസികളും ഈ ഉദ്യമത്തില്‍ സഹകരിക്കണമെന്നും യു എം അബ്ദുറഹ്മാന്‍ മൗലവി അഭ്യര്‍ത്ഥിച്ചു. എം ഐ സി പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി, എം ഐ സി ദുബൈ കമ്മിറ്റി അംഗം റശീദ് ഹാജി പള്ളിക്കര, കാപ്പില്‍ ജമാഅത്ത് പ്രസിഡന്റ് കെ ബി എം ശരീഫ് കാപ്പില്‍, ശാഫി ഹാജി ബേക്കല്‍, ടി വി മുഹമ്മദ് കുഞ്ഞി ഹാജി, കെ കെ അബ്ദുറഹ്മാന്‍ ഹാജി ഉദുമപടിഞ്ഞാര്‍, പി എ റംസാന്‍, കമാലുദ്ധീന്‍ ഹാജി, അബൂബക്കര്‍ മൗലവി വിളയില്‍, അഡ്മിനിസ്‌ട്രേറ്റര്‍ പി വി അബ്ദുറഹ്മാന്‍, നാസര്‍ ഹാജി നാലപ്പാട്, ഇസ്മായില്‍ ഹുദവി, ഹസൈനാര്‍ ഫൈസി , മന്‍സൂര്‍ ഹുദവി, ഹനീഫ് ഹുദവി, മുജീബ് ഹുദവി വെളിമുക്ക് എന്നിവര്‍ സംബന്ധിച്ചു.