വ്യാജ കേശത്തിനും പ്രവാചകനിന്ദക്കുമെതിരെ SKSSF സമര പ്രഖ്യാപനവും സെമിനാറും ഇന്ന് കോഴിക്കോട്ട്

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയ സംപ്രേഷണം
കോഴിക്കോട്‌: വ്യാജകേശത്തിന്റെ മറവില്‍ നടന്നു വരുന്ന പ്രവാചകനിന്ദക്കെതിരായ പ്രക്ഷോഭത്തിന്റെ സമര പ്രഖ്യാപനവും സെമിനാറും ഇന്ന് കോഴിക്കോട്  ഗോര്‍ഹാളില്‍ നടക്കും. 
 കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിക്കുന്ന വിവാദകേശത്തെ ന്യായീകരിക്കാന്‍ പ്രവാചക ചരിത്രം വളച്ചൊടിക്കാനും പ്രാകൃതനായി ചിത്രീകരിക്കാനുമുള്ള ശ്രമം തുടര്‍ന്നുകൊണ്‌ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ സമസ്‌ത പോഷകഘടകങ്ങളുടെ സംയുക്‌താഭിമുഖ്യത്തില്‍ SKSSF ന്‍റെ ബാനറില്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കുന്നതെന്ന്‌ നേതാക്കള്‍ അറിയിച്ചു. 
ഇന്ന് രാവിലെ 10ന്‌ സെമിനാറും വൈകീട്ട്‌ മൂന്നിന്‌ സമരപ്രഖ്യാപന സമ്മേളനവു മാണ് നടക്കുക. 
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, എം ടി അബ്‌ദുല്ല മുസ്‌ല്യാര്‍, ടി കെ  എം ബാവ മുസ്‌ല്യാര്‍, പി കെ പി അബ്‌്‌ദുസലാം മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, മൌലാനാ മൂസക്കുട്ടി ഹസ്രത്ത്‌, സെയ്‌തു മുഹമ്മദ്‌ നിസാമി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
പരിപാടിയുടെ തല്‍സമയ സംപ്രേഷണവും രാത്രിവരെ നീളുന്ന തുറന്ന ചര്‍ച്ചകളും  beyluxe Messengeril  പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ രാവിലെ മുതല്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.sunnivision.com സന്ദര്‍ശിക്കുക.