ദമ്മാം
: കേരളീയ
മുസ്‍ലിം സമൂഹത്തില്‍ ഇസ്‍ലാമിക
ചരിത്രങ്ങളെ മാറ്റത്തിരുത്തലുകള്‍ക്ക്
വിധേയമാവാതെ സന്മാര്‍ഗ്ഗത്തിലേക്ക്
നയിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍
ഉമലയാണെന്നും കര്‍ത്യവ്യ
നിര്‍വ്വഹണത്തിന് സമസ്തക്ക്
കീഴില്‍ പ്രവര്‍ത്തിക്കുന്ന
മഹല്ല് സംവിധാനവും മദ്റസാ
പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി
പ്രസ്ഥാനവും വഹിച്ച പങ്ക്
നിസ്തുലമാണെന്നും SKSSF
മുന്‍ സംസ്ഥാന
ജനറല്‍ സെക്രട്ടറി മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറ
പ്രസ്താവിച്ചു. ഹ്രസ്വ
സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ
അദ്ദേഹത്തിന് സമസ്ത കോഡിനേഷന്‍
കമ്മിറ്റി നല്‍കിയ സ്വീകരണ
യോഗത്തില്‍ മുഖ്യപ്രഭാഷണം
നിര്‍വ്വഹിക്കുകയായിരുന്നു
അദ്ദേഹം. പ്രവാസി
സമൂഹത്തില്‍ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി ഉയര്‍ന്നു വരുന്ന മത
സാംസ്കാരിക സംഘടനകള്‍
നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍
വിലമതിക്കാന്‍ കഴിയാത്തതാണെന്നും
ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ
മാത്രമേ ഉദ്ദിഷ്ട ലക്ഷ്യം
കൈവരിക്കാന്‍ സാധ്യമാവൂ
എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സി.എച്ച്.
മൗലവിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
ഇസ്‍ലാമിക് സെന്‍റര്‍
പ്രസിഡന്‍റ് യൂസുഫ് ഫൈസി
വാളാട് ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്.
പ്രസിഡന്‍റ്
ശാജഹാന്‍ ദാരിമി പനവൂര്‍,
സി.എം.
കുട്ടി സഖാഫി,
ഉമര്‍ ഫൈസി
ചാവക്കാട്, സലീം
വാഫി, ഉമര്‍
ഓമശ്ശേരി, മുസ്തഫ
റഹ്‍മാനി കാളികാവ്,
അസ്‍ലം മൗലവി
കണ്ണൂര്‍, മാഹീന്‍
വിഴിഞ്ഞം തുടങ്ങിയവര്‍
സംബന്ധിച്ചു. കബീര്‍
ഫൈസി പുവ്വത്താണി സ്വാഗതവും
റശീദ് ദാരിമി വാളാട് നന്ദിയും
പറഞ്ഞു.
- മുഹമ്മദ്
അസ്‍ലം -