തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഹജ്ജാജിസംഗമം ഇന്ന്

ചന്തേര:തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പരിധിയിലെ ഹജ്ജാജിമാരുടെ സംഗമവും യാത്രയയപ്പ് സമ്മേളനവും ബുധനാഴ്ച രാവിലെ 10 മണിമുതല്‍ 2 മണിവരെ കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടക്കും. പ്രസിഡന്റ് സയ്യിദ് ടി.കെ.പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഉസ്മാന്‍ ദാരിമി (വയനാട്) മുഖ്യപ്രഭാഷണം നടത്തും. പഠനക്ലാസ് സി.ടി.അബ്ദുള്‍ഖാദര്‍ ഹാജി (തൃക്കരിപ്പൂര്‍) നയിക്കും.മാണിയൂര്‍ അഹ്മദ് മൗലവി, എം.സി.ഖമറുദ്ദിന്‍ സാഹിബ്, സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഹജ്ജാജിമാര്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങള്‍, സെക്രട്ടറി ടി.സി. കുഞ്ഞബ്ദുള്ള ഹാജി, ട്രഷറര്‍ ഷാഫി ഹാജി എന്നിവര്‍ അറിയിച്ചു.