നടുവണ്ണൂര്‍: നടുവണ്ണൂര്‍ നൂറുല്‍ ഹുദായുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 16ന് രണ്ട് മണിമുതല്‍ ഹജ്ജ് പഠനക്ലാസും കൂട്ടപ്രാര്‍ഥനയും നടത്തും. സി.എസ്.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഫീഖ് സഖറിയാ ഫൈസി ക്ലാസ്സെടുക്കും. ഹാജി കുഞ്ഞ്യേതു മുസ്‌ല്യാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.