Showing posts with label KKSMC. Show all posts
Showing posts with label KKSMC. Show all posts

KKSMC സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സമ്മേളനവും 20 വെള്ളിയാഴ്ച

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി എന്നീ മഹാരഥന്‍മാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സമ്മേളനവും സംഘടിപ്പിക്കും. കേരള ഇസ്‌ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അത്തിപ്പറ്റ ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍, ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, ഹംസ ബാഖവി തുടങ്ങിയവര്‍ പ്രസംഗിക്കും.
- kuwait kerala islamic council

സമസ്ത ലോകമൊട്ടുക്കും വെളിച്ചം വിതറുന്നു - ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ

അബ്ബാസിയ്യ : സമസ്ത ലോകമൊട്ടുക്കും വെളിച്ചം വിതറുന്ന പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നുവെന്നും, അതാണ് ഇത്തരം പരിപാടികളില്‍ നമ്മുക്ക് കാണവുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ ആനക്കര പറഞ്ഞു.കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ പതിനഞ്ചാം വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന അൽ മഹബ്ബ 2014 പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങൾ നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം) മാർച്ച് 27, 28 തിയ്യതികളിൽ സംഘടിപ്പിച്ച പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉത്ഘാടകനായി . തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ്, അബ്ദുൽ സലാം മുസ്ലിയാർ വാണിയന്നുർ, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ്‌ ഹാജി എന്നിവര് സംബന്ധിച്ചു.

കുവൈത്ത് ''അൽ മഹബ്ബ 2014''; നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ന്; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും

സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കര ഉസ്താദ് പങ്കെടുക്കും
അബ്ബാസിയ്യ : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ പതിനഞ്ചാം വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന അൽ മഹബ്ബ 2014; പ്രഭാഷണവും ദുആ സമ്മേളനവുംആരംഭിച്ചു. 
അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങൾ നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം) മാർച്ച് 27, 28 തിയ്യതികളിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ ആനക്കര, തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ്, അബ്ദുൽ സലാം മുസ്ലിയാർ വാണിയന്നുർ, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ്‌ ഹാജി എന്നിവരാണ്  സംബന്ധിക്കുന്നത്. 
മാർച്ച് 27 ന് (വ്യാഴാഴ്ച) നടക്കുന്ന ദുആ സമ്മേളനത്തിന് ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ നേത്രത്വം നൽകും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നിർവഹിക്കും. 
മാർച്ച് 28 ന് (വെള്ളിയാഴ്ച) നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഉസ്താദ് കോയക്കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് സുന്നി കൗണ്‍സിൽ പ്രസിഡണ്ട്‌ അബ്ദുൽ സലാം മുസ്ലിയാരെ ആദരിക്കും.
പരിപാടിയുടെ സ്വാഗത സംഘം യോഗത്തിൽ സയ്യിദ് നാസർ മഷ്ഹൂർ തങ്ങള്, സയ്യിദ് ഗാലിബ് മഷ്ഹൂർ തങ്ങള്, കുഞ്ഞഹമ്മദ്

കുവൈത്ത് സുന്നി കൗണ്‍സില്‍ അല്‍ മഹബ്ബ 2014; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന അല്‍ മഹബ്ബ 2014; പ്രഭാഷണവും ദുആ സമ്മേളനവും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ (ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയം) മാര്‍ച്ച് 27, 28 തിയ്യതികളില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാര്‍ ആനക്കര, തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുസ്സലാം മുസ്ലിയാര്‍ വാണിയന്നുര്‍, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ്‌ ഹാജി എന്നിവര്‍ സംബന്ധിക്കും. 
മാര്‍ച്ച് 27 ന് (വ്യാഴാഴ്ച) നടക്കുന്ന ദുആ സമ്മേളനത്തിന് ഉസ്താദ് കോയക്കുട്ടി മുസ്ലിയാര്‍ നേത്രത്വം നല്‍കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. 
മാര്‍ച്ച് 28 ന് (വെള്ളിയാഴ്ച) നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഉസ്താദ് കോയക്കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കുവൈത്ത് സുന്നി കൗണ്‍സില്‍ അല്‍ മഹബ്ബ 2014; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന അല്‍ മഹബ്ബ 2014; പ്രഭാഷണവും ദുആ സമ്മേളനവും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ (ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയം) മാര്‍ച്ച് 27, 28 തിയ്യതികളില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാര്‍ ആനക്കര, തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുസ്സലാം മുസ്ലിയാര്‍ വാണിയന്നുര്‍, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ്‌ ഹാജി എന്നിവര്‍ സംബന്ധിക്കും. മാര്‍ച്ച് 27 ന് (വ്യാഴാഴ്ച) നടക്കുന്ന ദുആ സമ്മേളനത്തിന് ഉസ്താദ് കോയക്കുട്ടി മുസ്ലിയാര്‍ നേത്രത്വം നല്‍കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. മാര്‍ച്ച് 28 ന് (വെള്ളിയാഴ്ച) നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഉസ്താദ് കോയക്കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വെച്ച് സുന്നി കൗണ്‍സില്‍ പ്രസിഡണ്ട്‌ അബ്ദുസ്സലാം മുസ്ലിയാരെ ആദരിക്കും. പരിപാടിയുടെ സ്വാഗത സംഘം യോഗത്തില്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, സയ്യിദ് ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദു ഫൈസി, ഹംസ ബാഖവി, മുഹമ്മദലി ഫൈസി, ഇസ്മായില്‍ ഹുദവി, നാസര്‍ കോടൂര്‍, നസീര്‍ ഖാന്‍, മിസഅബ്, നാസര്‍ എം.ആര്‍, സിറാജ് എരഞ്ഞിക്കല്‍, ശംസുദ്ധീന്‍ മൗലവി, അന്‍വര്‍ കവ്വായി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
- KKSMC Media

കുവൈത്ത് സുന്നി കൗണ്‍സില്‍ ഹുബ്ബുറസൂല്‍ സമ്മേളനം സമാപിച്ചു

കുവൈത്ത് : സുന്നത്തുകളെ കൊണ്ട് മാത്രമേ അല്ലാഹുവിലേക്ക് അടുക്കുവാന്‍ സാധിക്കുകയുള്ളൂ, ഓരോ നബിദിനവും നമ്മുടെ ജീവിതത്തിലെ മാറ്റങ്ങളുടെ തുടക്കമാക്കാന്‍ ശ്രമിക്കണമെന്ന് അബ്ദു ഫൈസി ഓര്‍മിപ്പിച്ചു. കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ പ്രവാചക സ്നേഹം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അസറിനു ശേഷം ആരംഭിച്ച മൗലിദ് പാരായണത്തിനു അബ്ദു ഫൈസി, ശംസുദ്ധീന്‍ മൗലവി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ഹംസ മൗലവി, ഇസ്മായില്‍ ഹുദവി, അബ്ദുല്‍ ഹക്കീം മൗലവി, നസീര്‍ ഖാന്‍ തുടങ്ങിയവര്‍ നേത്രത്വം നല്കി. ശേഷം ബുര്‍ദ മജ്ലിസ് നടന്നു. കുട്ടികളുടെ സര്‍ഗ സംഗമം അബ്ദുല്‍ മജീദ്‌ ദാരിമി നിയന്ത്രിച്ചു. ചരിത്ര ക്വിസ് മത്സരത്തില്‍ അബ്ദുല്‍ മജീദ്‌ ദാരിമി, അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും ജംഷീദ്, സലിം, യുസഫ് ഫറൂഖ് എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. അബ്ദുല്‍ ലത്തീഫ് മൗലവി, മിസഅബ്, ഹംസ കെ.വി. എന്നിവര്‍ നേത്രത്വം നല്‍കി. ഫഹാഹീല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായിരുന്നു. ഹംസ ബാഖവി നദവി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മാഈല്‍ ഹുദവി സ്വാഗതവും നാസര്‍ കോടൂര്‍ നന്ദിയും പറഞ്ഞു. സിറാജ് എരഞ്ഞിക്കല്‍ , സൈനുദ്ധീന്‍ കല്ലൂരവി, അബ്ദു റഹിമാന്‍ ഫൈസി, ഗഫൂര്‍ മുക്കാട്ട്, അന്‍വര്‍ കവ്വായി, അബ്ദു പാലപ്പുറ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
- KKSMC Media

KKSMC ഹുബ്ബുറസൂല്‍ സമ്മേളനം 17 വെള്ളിയാഴ്ച ഫഹാഹീല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍

കുവൈത്ത് : ആഗതമായ റബീഉല്‍ അവ്വലിന്റെ വസന്തത്തില്‍ നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ചു കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ ഹബ്ബുറസൂല്‍ സമ്മേളനം സംഘടിപ്പിക്കുന്നു. മൗലിദ് പാരായണം, ബുര്‍ദ ആലാപനം, സര്‍ഗ്ഗ സംഗമം, ചരിത്ര ക്വിസ് മത്സരം, ഹുബ്ബുറസൂല്‍ പ്രഭാഷണം, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതരും സയ്യിദന്മാരും നേത്രത്വം നല്‍കും. ജനുവരി 17 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ ഫഹാഹീല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ പാറന്നൂര്‍ ഉസ്താദ് നഗറില്‍ ആണ് പരിപാടി നടത്തപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം എര്‍പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
- KKSMC Media

പാറന്നൂർ ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പാറന്നൂർ പി.പി.ഇബ്രാഹീം മുസ്ലിയാർ അനുസ്മരണ സമ്മേളനവും തഹ്ലീൽ സദസ്സും സംഘടിപ്പിച്ചു. കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാൽമിയ്യ ദാറുൽ അർഖമിൽ സയ്യിദ് നാസർ മഷ്ഹൂർ തങ്ങള് ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ മൗലവി, ആബിദ് അൽഖാസിമി. കുഞ്ഞഹമ്മദ് കുട്ടി ഫൈസി സംസാരിച്ചു. ഫാറൂഖ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ഏറ്റവും താഴ്മയും ഇഖ്ലാസും നിറഞ്ഞ പണ്ഡിതനായിരുന്നു പാറന്നൂർ ഉസ്താദ് എന്ന് അദ്ദേഹം ഓർമിച്ചു. പണ്ഡിതന്റെ മരണം ലോകത്തിൻറെ മരണമാണെന്നും ഇല്മിനെ ഉയര്ത്തുന്നത് പണ്ഡിതന്മാരുടെ വിയോഗത്തിലൂടെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അവസാന നിമിഷം വരെ സമുദായത്തിൻറെ

പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ മജ്‌ലിസ്ഉം നാളെ കുവൈറ്റ്‌ -ദാറുല്‍ അര്ഖമില്‍

സാല്‍മിയ : കുവൈറ്റ്‌ കേരള സുന്നി മുസ്ലിം കൌണ്‍സില്‍ സംഘടിപ്പിക്കുന്ന പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ മജ്‌ലിസ്ഉം നാളെ വൈകുന്നേരം സാല്‍മിയ ദാറുല്‍ അര്ഖമില്‍ വെച്ച് നടത്തപ്പെടുമെന്നും വിശ്വാസികളെല്ലാം പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

കുവൈത്തിൽ അനുസ്മരണ സമ്മേളനവും തഹ്ലീൽ പ്രാര്ഥനാ സദസ്സും വ്യാഴാഴ്ച

കുവൈത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പാറന്നൂർ പി.പി.ഇബ്രാഹീം മുസ്ലിയാരുടെ വിയോഗത്തിൽ കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. തികഞ്ഞ പണ്ഡിതനും വിനയാന്വിതനും സൂക്ഷ്മതയുടെ പര്യായവുമായിരുന്നു പാറന്നൂർ ഉസ്താദ് എന്ന് സുന്നി കൗണ്‍സിൽ പത്രക്കുറിപ്പിൽ അനുസ്മരിച്ചു. ആധുനികതയുടെ ലോകത്തിലും ലാളിത്യം കൈ വെടിയാതെ ജീവിതം ധന്യമാക്കി സമൂഹത്തിന് മാത്ര്ക കാട്ടിത്തന്ന ഉസ്താദിന്റെ വിയോഗം തീരാ നഷ്ടമാണെന്നും സുന്നി കൗണ്‍സിൽ പ്രസ്താവിച്ചു. 
പാറന്നൂർ ഉസ്താദ് അനുസ്മരണ സമ്മേളനവും തഹ്ലീൽ പ്രാര്ഥനാ സദസ്സും സംഘടിപ്പിക്കാൻ സുന്നി കൗണ്‍സിൽ തീരുമാനിച്ചു. വ്യാഴാഴ്ച (21 നവമ്പർ) വൈകുന്നേരം 7 മണിക്ക് സാൽമിയ്യ ദാറുൽ അർഖമിൽ (അൽഘാനിമിനു പിൻവശം) പ്രമുഖ സദാതീങ്ങളുടെയും പണ്ഡിതരുടെയും നേത്രത്വത്തിൽ സംഘടിപ്പിക്കും. എല്ലാ പ്രവർത്തകരും ക്രത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിച്ചു.

കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ ''അൻ -മിന്‍ഹ'' ധന സഹായം വിതരണം ചെയ്തു

കുവൈത്ത് : കേരള സുന്നി മുസ്ലിം കൗണ്‍സിൽ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് മുടങ്ങാതെ അഞ്ച് വര്‍ഷം നിലനിര്‍ത്തുന്നവരും പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക് പോകുന്നവര്‍ക്കും, മരണപ്പെടുന്ന മെമ്പര്‍മാര്‍ക്ക് (അവരുടെ കുടുംബത്തിന)് കാല പരിധിയില്ലാതെയും നൽകുന്ന ഒരു ആശ്വാസ പദ്ധതിയാണ് ''അൻ -മിന്‍ഹ''..... കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിð ഫര്‍വാനിയ്യ ബ്രാഞ്ച് മെമ്പറും (ഐ.ഡി നമ്പര്‍.1544) ദീനീ പ്രവര്‍ത്തകനുമായിരുന്ന നമ്മുടെ സഹോദരന്‍ സിദ്ധീഖ് ചീരുവളപ്പിൽ ന്റെ മഗ്ഫിറിനും പരലോക വിജയത്തിനും സുന്നി കൗണ്‍സിð കുവൈത്തിന്റെ വിവിധ ഭാഗങ്ങളിð നേത്രത്വം നകിവരുന്ന ദിക്ര് ദുആ മജ്‌ലിസുകളിലെന്നും പ്രത്യേക പ്രാത്ഥനകളും ഖുര്‍ആന്‍ പാരായണവും മറ്റും ഇപ്പോഴും നടóു വരുóു, കൂടാതെ വിശുദ്ധ മക്കാഷെരീഫിð നിരവധി പേര് അദ്ധേഹത്തിനു വേïി ഉംറ

ഹിജ്റ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജ്റ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഫർവാനിയ്യ എക്കോ റസ്റ്റൊറണ്ടിൽ വെച്ച് നടന്ന പരിപാടി അധ്യക്ഷൻ പി.എം.കെ കുട്ടി ഫൈസി ഉസ്താദിന്റെ പ്രാർഥനയോടെ തുടക്കം കുറിച്ചു. സയ്യിദ് ഗാലിബ് അല്മശ്ഹൂർ തങ്ങള് ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഗാലിബ് അല്മശ്ഹൂർ തങ്ങള്, മുഹമ്മദലി ഫൈസി സംസാരിച്ചു. ആബിദ് അല് ഖാസിമി ഹിജ്റ ചരിത്രവും പശ്ചാതലവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഹംസ ബാഖവി സ്വാഗതവും ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.

കുവൈറ്റ് കേരള സുന്നി കൗണ്സില് ഹിജ്റ അനുസ്മരണം ഇന്ന്

ഫറ്വാനിയ : കുവൈറ്റ് കേരള സുന്നി കൗണ്സില് സങ്ങടിപ്പിക്കുന്ന ഹിജ്ര അനുസ്മരണം 8/11/2013 നു വെള്ളിയാഴ്ച രാത്രി 7 മണി മുതല് ഫറ്വാനിയ എക്കോ രസ്റ്റോരന്റില് വെച്ച് നടത്തപ്പെടുന്നു. സുന്നി കൗണ്സില് വൈസ് പ്രെസിഡണ്ട് അബ്ദു ഫൈസി, സെക്രെട്ടരി ആബിദ് അല് ഖാസിമി തുടങ്ങിയ നേതാക്കള് അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് നാസറ് തങ്ങള്, ഗാലിബ് തങ്ങള് തുടങ്ങിയ നേതാക്കളും സംബന്ദിക്കും.

KKSMC ല്‍ SYS സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു

കുവൈത്ത് : പൈതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി യുവജന സംഗം (SYS) സംഘടിപ്പിക്കുന്ന അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ കലണ്ടര്‍ പുറത്തിറക്കി. കലണ്ടറിന്റെ പ്രകാശനം സിംസാറുല്‍ ഹഖ് ഹുദവി റഫീഖ് സാഹിബ് കല്ലായിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ,

കുവൈത്ത് സുന്നി കൗണ്‍സിൽ ഈദ് നിലാവ് സമാപിച്ചു

കുവൈത്ത് : ഈദാഘോഷം അര്‍ത്ഥ പൂര്‍ണമാകുന്നത് സല്‍കര്‍മങ്ങള്‍ കൊണ്ട് മാത്രമാണെന്നും ആഘോഷങ്ങളിലെ അനാചാരങ്ങല്‍ മുസ്ലിം സമുദായത്തില്‍ വര്‍ദ്ധിച്ചു വരുന്നത് ഉല്‍ക്കണ്ഠാജനകമാണെന്നും സിംസാറുല്‍ ഹഖ് ഹുദവി പ്രസ്താവിച്ചു. കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഈദ് നിലാവ് 2013-ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹസ്രത്ത് ഇബ്രാഹീം നബി(അ)ന്‍റെ ആത്മ ത്യാഗത്തിന്‍റെയും ഇസ്മായില്‍ നബി(അ)ന്‍റെ ആത്മ സമര്‍പ്പണത്തിന്റെയും സ്മരണകള്‍ പുതുക്കുന്ന ബലി പെരുന്നാള്‍ ആഘോഷം തക്ബീര്‍ , ബലി ദാനം, ധാന ധര്‍മ്മം, കുടുംബബന്ധം ചേര്‍ക്കല്‍ എന്നീ സല്‍പ്രവര്‍ത്തികള്‍ കൊണ്ട് ധന്യമാക്കേണ്ടതാണ്. യുവ തലമുറയെ ആത്മീയതയിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ഇത്തരം വേദികള്‍ സംഘടിപ്പിച്ച സുന്നി കൗണ്‍സില്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞഹമ്മദ് കുട്ടി ഫൈസിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉസ്താദ് അബ്ദുഫൈസി അധ്യക്ഷത വഹിച്ചു. എഞ്ചി. ബദര്‍ അല്‍ ഉതൈബി (ഡയറക്ടര്‍ -മുനിസിപാലിറ്റി), ആദില്‍ മിസീദ് ദിഹാനി (എക്സ്. എം.പി), ബഷീര്‍ ബാത്ത-കെ.എം.സി.സി., മുനീര്‍ അഹമ്മദ് - ഫിമ, സിധീഖ് ഫൈസി കണ്ണാടിപറമ്പ് - കെ.ഐ.സി, കെ.കെ.എം.എ എക്സിക്യൂട്ടീവ് തുടങ്ങിയവര്‍ ആശംസകളര്‍പിച്ചു.
SYS അറുപതാം വാര്‍ഷിക പ്രചരണാര്‍ത്ഥം സുന്നി കൗണ്‍സില്‍ പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം സിംസാറുല്‍ ഹഖ് ഹുദവി, ബഷീര്‍ സാഹിബിന് നല്‍കി നിര്‍വഹിച്ചു. SYS സമ്മേളന പ്രമേയ (പൈതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്) പ്രഭാഷണം ഹംസ ബാഖവി നിര്‍വഹിച്ചു. ആബിദ് അല്‍ ഖാസിമി സ്വാഗതവും ഇസ്മായില്‍ ഹുദവി നന്ദിയും പറഞ്ഞു.
- KKSMC Media

കുവൈത്ത് സുന്നി കൗണ്‍സിൽ മെഗാ ഇഫ്താർ സംഘടിപ്പിച്ചു

കുവൈത്ത് : കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ ഗ്രാൻറ് മസ്ജിദ്‌ ബോർഡുമായി സഹകരിച്ച് കുവൈത്ത്‌ കേരള സുന്നി മുസ്ലിം കൗണ്‍സിൽ റമദാൻ കാമ്പയിനോടനുബന്ധിച്ച് മസ്ജിദുൽ കബീര്‍ ഓഡിറ്റൊരിയത്തിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ മീറ്റ്‌ സുന്നി കൗണ്‍സിൽ ചെയർമാൻ സയ്യിദ് നാസർ മഷ്ഹൂർ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫിമ പ്രസിടണ്ട് എഞ്ചിനീയർ മുഖ്താര്‍ മാറൂഫ് മുഖ്യാഥിതിയായിരുന്നു. ശൈഖ് അബ്ദുൽ സലാം മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഗാലിബ് മഷ്ഹൂർ തങ്ങള്‍ , ഹംസ ബാഖവി എന്നിവര്‍ ക്ലാസെടുത്തു. ആബിദ് അൽഖാസിമി, ഇസ്മായിൽ ബെവിഞ്ച, ഇസ്മായിൽ ഹുദവി, ഉസ്മാൻ ദാരിമി (ഇസ്ലാമിക് സെന്റർ ), ബഷീര്‍ ബാത്ത (കെ.എം.സി.സി), നസീര്‍ ഖാൻ, ശംസുദ്ധീൻ മൗലവി സംബന്ധിച്ചു. സയ്യിദ് ഗാലിബ് മഷ്ഹൂർ പ്രാർഥനക്ക് നേത്രത്വം നല്കി.
- KKSMC Media

കുവൈത്ത് കേരള സുന്നി കൗണ്‍സിൽ തസ്കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു

സുന്നി കൗണ്‍സിൽ ഫഹാഹീൽ ഏരിയ
തസ്കിയത്ത് കേമ്പിൽ ഹംസ ബാഖവി
സംസാരിക്കുന്നു
കുവൈത്ത് : കുവൈത്ത്‌ കേരള സുന്നി മുസ്ലിം കൗണ്‍സിൽ റമദാൻ കാമ്പയിനോടനുബന്ധിച്ചു ഫഹാഹീൽ ഏരിയ തസ്കിയത്ത് കാമ്പ് സംഘടിപ്പിച്ചു. ഫഹാഹീൽ മസ്ജിദുൽ ദബ്ബുസിൽ നടന്ന പരിപാടി ഉസ്താദ് അബ്ദു ഫൈസി നിയന്ത്രിച്ചു. പാരത്രിക ലക്ഷ്യം എന്ന വിഷയത്തിൽ ആബിദ് അൽ-ഖാസിമിയും റമദാൻ വിശുദ്ധിക്ക് വിമോചനത്തിന് എന്ന വിഷയത്തിൽ ഹംസ ബാഖവിയും സംസാരിച്ചു. അബ്ദുൽ സലാം മുസ്ലിയാർ , ശംസുദ്ധീൻ മൗലവി, മുഹമ്മദലി ഫൈസി എന്നിവരും സംബന്ധിച്ചു. ശേഷം പ്രാർത്ഥന സദസ്സും, സമൂഹ അത്താഴവും സംഘടിപ്പിച്ചു. സിറാജ് എരഞ്ഞിക്കൽ, നസീര്‍ ഖാൻ, ഇസ്മായിൽ ഹുദവി, സൈനുദ്ധീൻ കടിഞ്ഞിമൂല, ഇബ്രാഹിം പുറത്തൂർ എന്നിവര് നേത്രത്വം നല്കി.
- KKSMC-Media