എരുമപ്പെട്ടി ദിക്‌റ് ഹല്‍ഖ വാര്‍ഷികം

എരുമപ്പെട്ടി: അള്ളാഹുവിലുള്ള വിശ്വാസം പരമപ്രധാനമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എരുമപ്പെട്ടി റംലി ഓര്‍ഫനേജില്‍ (അന്ത്രു ഉപ്പാപ്പ നഗര്‍) നടന്ന ദിക്‌റ് ഹല്‍ഖ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എപ്പോഴും അള്ളാഹുവിനെ മനസ്സില്‍ ഓര്‍ക്കണം. അള്ളാഹുവിനെ ഓര്‍ക്കുന്നത് സമാധാനത്തിലേക്ക് നയിക്കും. അള്ളാഹുവിലുള്ള വിശ്വാസമില്ലെങ്കില്‍ എല്ലാം നിഷ്ഫലമാകുമെന്നും അദ്ദേഹം പറഞ്ഞു. വി.എച്ച്. മുഹമ്മദ് മൗലവി ബാഖവി അധ്യക്ഷനായിരുന്നു. പ്രമുഖ ഖുര്‍ ആന്‍ പണ്ഡിതന്‍ ഉസ്ത്ജാദ്ഹ്ത്ല്ഹ ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ഹംസ ഉസ്താദ് റംലി, ഹാഫിള് അബ്ദുള്‍ ഖാദര്‍, പി.വി. മുഹമ്മദ് മൗലവി, നാസര്‍ തിരുവത്ര, അബുഹാജി, ഇബ്രാഹിം, ഉമ്മര്‍, ഉസ്മാന്‍ കല്ലാട്ടയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിക്‌റ്, ദു ആ, അന്നദാനം തുടങ്ങിയവ യും നടന്നു.