20 മദ്റസകള്‍ക്ക് കൂടി സമസ്തയുടെ അംഗീകാരം


ചേളാരി: 20 മദ്റസകള്‍ക്ക് സമസ്ത കേരള  ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ  അംഗീകാരമുള്ള മദ്റസകളുടെ എണ്ണം 9063 ആയി ഉയര്‍ന്നു.
അഞ്ചിനട്ക്ക ബുസ്താനുല്‍ ഉലൂം മദ്റസ, പവിത്രനഗര്‍  മദ്റസത്തുല്‍ മുഖദ്ദസ്, മുഗ്ലിയ-ബൊലമെ തഅ്ലീമുല്‍ ഇസ്ലാം, സുണ്ണമൂലെ നൂറുല്‍ ഇസ്ലാം (ദക്ഷിണ കന്നഡ ജില്ല), ബാലടുക്ക നൂറുല്‍ ഇസ്ലാം, പാഡലടുക്ക ഖിള്രിയ്യ, ഉപ്പള ട്വിങ്ക്ള്‍ കിഡ്സ് പ്ളേ സ്കൂള്‍ മദ്റസ, ലിറ്റില്‍ ലില്ലി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, ചെനാന്‍ സിറാജുല്‍ ഹുദാ (കാസര്‍കോട് ജില്ല), ഗാന്ധിനഗര്‍ ദാറുസ്സലാം  (കണ്ണൂര്‍ ജില്ല), നടുവപ്പെട്ടി തന്‍വീറുസ്വിബ്യാന്‍, പാന്തറ ഇര്‍ഷാദുല്‍ വില്‍ദാന്‍, റഹ്മത്ത്നഗര്‍-കരിപ്പോല്‍ ഇമാദുല്‍ ഇസ്ലാം, കുന്നത്തുവട്ട ഹിദായത്തുസ്വിബ്യാന്‍, കുരിക്കലംപാട് ബുസ്താനുല്‍ ഉലൂം (മലപ്പുറം ജില്ല), 2-ാം മൈല്‍ ചങ്ങലീരി നൂറുല്‍ ഹുദാ മദ്റസ (പാലക്കാട് ജില്ല), തളിക്കുളം-പത്താംകല്ല് മദ്റസത്തുല്‍ ബദരിയ്യ, തളിക്കുളം നൂറുല്‍ഹിദായ മദ്റസ (തൃശൂര്‍ ജില്ല),  എസ്. ഏലൂക്കര മദ്റസത്തുരിഫാഇയ്യ (എറണാകുളം ജില്ല), ചിറ്റാറ്റുമുക്ക് ഖാദിരിയ്യ (തിരുവനന്തപുരം ജില്ല) എന്നിവക്കാണ് അംഗീകാരം ബോര്‍ഡിന്റെ ലഭിച്ചത്.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി യോഗത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌  പ്രസിഡന്‍റ് ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി ശൈഖുനാ പി.കെ.പി. അബ്ദുസലാം മുസ്ലിയാര്‍ സ്വാഗതവും മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.