ദാറുല്‍ ഹുദായുടെ വൈജ്ഞാനിക ജൈത്രയാത്രയില്‍ പങ്കാളികളാവുക: തങ്ങള്‍


കൊല്‍ക്കത്ത : കേരളേതര സംസ്ഥാനങ്ങളിലെ വൈജ്ഞാനിക മുന്നേറ്റത്തിനായി ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റി ഒരുക്കുന്ന വിപുലമായ പദ്ധതികളില്‍ ആത്മാര്‍ത്ഥമായി പങ്കാളികളാവണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍. വിജ്ഞാനശാലയുടെ മുറ്റം കാണാന്‍ അവസരം നഷ്‌ടപ്പെട്ട ന്യൂനപക്ഷ സമൂഹത്തെ സേവിക്കാന്‍ നാം കേരളീയര്‍ തയ്യാറയേ തീരുവെന്നും വൈജ്ഞാനിക ലോകത്തേക്ക്‌ അവരെ കൈപിടിച്ചുയര്‍ത്തല്‍ നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ അസ്സക്കീഫ ട്രസ്റ്റ്‌ ദാനമായി നല്‍കിയ 20 ഏക്കര്‍ സ്ഥലത്ത്‌ ദാറുല്‍ ഹുദാ പശ്ചിമ ബംഗാള്‍ ക്യാമ്പസിന്റെ ശിലാസ്ഥാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാറുല്‍ ഹുദായുടെ ചിരകാല അഭിലാഷമായിരുന്ന പശ്ചിമ ബംഗാള്‍ ഓഫ്‌ ക്യാമ്പസ്‌ ഇതോടെ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്‌. ബൃഹത്തായ പദ്ധതികളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓഫ്‌കാമ്പസിന്‌ പരിസരവാസികളുടെ പിന്തുണകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.