കാസറഗോഡ് ജില്ലാ മദ്രസാ പ്രവേശനോത്സത്തിനു ചെങ്കളയില്‍ തുടക്കം.
ചെങ്കള: മലീമസമായ ചുറ്റുപാടില്‍ ജീവിക്കുന്ന ആധുനിക സമൂഹത്തെ നേരിന്റെപാതയില്‍ സംഘടിപ്പിക്കാനും ധാര്‍മ്മിക പാതയില്‍ നയിക്കാനും മതവിദ്യാഭ്യാസം അത്യാവശ്യമാണെന്നും അതിന് മാനവ സമൂഹം മതവിദ്യാഭ്യാസത്തിന് കൂടൂതല്‍ പ്രാധാന്യം നല്‍കണമെന്നും മംഗലാപുരം -കീഴൂര്‍ സംയുക്ത ജമാഅത്ത് ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൌലവി അഭിപ്രായപ്പെട്ടു. മതവിദ്യാഭ്യാസം അഭ്യസിക്കാന്‍ യാതൊരുവിധ സൌകര്യവും ഇല്ലാത്ത പഴയകാലത്ത് ധാരാളം പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന പണ്ഡിതന്മാര്‍ വിദ്യാഭ്യാസം കരസ്ഥമാക്കിയതെന്നും മതബോധമില്ലാത്ത സമൂഹ സൃഷ്ടിപ്പിന് പ്രപഞ്ച നാശത്തിന് തന്നെ കാരണമാവുമെന്ന സമസ്ത നേതാക്കളുടെ ദീര്‍ഘവീക്ഷണമാണ് മദ്രസ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവിദ്യാഭ്യാസത്തിന് എസ്.കെ.എസ്.എസ്.എഫ്. നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ശ്ളാഘനീയമാണെന്നും എല്ലാ യുവത്വ കൂട്ടായ്മകളും അത്തരം പ്രവര്‍ത്തനങ്ങളെ മാതൃകയാക്കി മുന്നേറണമെന്നും അദ്ദേഹം ഉണര്‍ത്തി. എസ്.കെ.എസ്.എസ്.എഫ്. ആചരിക്കുന്ന മതവിദ്യാഭ്യാസ കാമ്പയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ചെങ്കള ദാറുസ്സലാം മദ്രസയില്‍ നടത്തിയ മദ്രസാ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. എം.എ. ഖലീല്‍, മൊയ്തു മൌലവി ചെര്‍ക്കള, അബ്ദുല്‍ ഹമീദ് ഫൈസി, സി.ബി.അബ്ദുല്ല ഹാജി, എം.എ.അബൂബക്കര്‍ ഹാജി, എം.മഹമൂദ് ഹാജി, എം.എം. മുഹമ്മദ്കുഞ്ഞി ഹാജി, മഹ്റൂഫ് എരിയാല്‍, എരിയാല്‍ അഹമ്മദ് ഹാജി, ഫറൂഖ് കൊല്ലമ്പാടി, എ.എം. മുഹമ്മദ്കുഞ്ഞിഹാജി, ബി.എം.എ. ഖാദര്‍, എരിയാല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, എം.എ. മഹമൂദ്ഹാജി, ബി.കെ. അബ്ദുസമദ്, മുനീര്‍ ഫൈസി, മഹമൂദ് കൈരളി, കബീര്‍ പ്രസംഗിച്ചു.