"സത്‍സരണിക്കൊരു യുവ ജാഗ്രത" SKSSF ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി


മലപ്പുറം: "സത്‍സരണിക്കൊരു യുവ ജാഗ്രത" എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. നടത്തുന്ന ക്ലസ്റ്റര്‍ സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് വലിയഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുട്ടി ഫൈസി ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ഷമീര്‍ മേലാക്കം മങ്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം. സി. ഷൗക്കത്തലി, ആഷിഖ്, സ്വാലിഹ് ഫൈസി, സിദ്ധീഖ് ഫൈസി, ഷൗക്കത്ത് ഫൈസി, മുനീര്‍ ദാരിമി, സക്കീര്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.