'കാന്തപുരം സ്വന്തം അണികളെ നിലയ്ക്ക് നിര്‍ത്തണം'

കാസര്‍കോട് : വിഘടിത എ.പി പ്രവര്‍ത്തകരെ അവരുടെ പരമോന്നത നേതാവായ കാന്തപുരം നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം സുന്നി പ്രവര്‍ത്തകര്‍ക്ക് നിലയ്ക്ക് നിര്‍ത്തേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടേണ്ടിവരുമെന്നും ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീഷ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പ്രകോപനവും ഇല്ലാതെ എസ്.കെ.എസ്.എസ്.എഫ് ന്റെ പ്രവര്‍ത്തകനും മുസ്ലീം യൂത്ത്‌ലീഗ് ജില്ലാസെക്രട്ടറിയുമായ എം.ടി.പി.ശൗക്കത്തലിയെ ചീമേനി പോത്താന്‍ക്കണ്ടയില്‍ കാന്തപുരം സംബന്ധിച്ച പരിപാടിയിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പിക്കുകയും റോഡിലൂടെ നടന്നുപോകുകയായിരുന്ന പെരുമ്പട്ട മുക്കൂടിലെ റംഷാദിനെ അക്രമിക്കുകയും ചെയ്ത് വിഘടിത എ.പികള്‍ സംഘര്‍ഷരൂപത്തിലുളള പ്രവര്‍ത്തനങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ഇത് അപകടകരമായ പ്രവര്‍ത്തനമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.