കോഴിക്കോട്: വളരുന്ന തലമുറ അധാര്‍മികതയിലേക്കും തീവ്രവാദത്തിലേക്കും നീങ്ങുമ്പോള്‍ അവരെ തടഞ്ഞ് ധര്മബോധമുള്ളവരാക്കി മാറ്റുന്നതില്‍ മദ്രസാ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴിലെ മദ്രസകളില്‍ ഈ വര്‍ഷം നടപ്പാക്കുന്ന "തദ് രീബ് - 2011" പുതിയ അധ്യാപനപരിഷ്കരണ പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ല്യാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്ല്യാര്‍ അധ്യക്ഷതവഹിച്ചു. എം.എ. ചേളാരി, വി. അബ്ദുല്ല മുസ്ല്യാര്‍, പന്നൂര് ടി. അബൂബക്കര്‍ മുസ്ല്യാര്‍ പുലാമന്തോള്‍ എന്നിവരെ ആദരിച്ചു. കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസറുദ്ദീന്‍ തങ്ങള്‍, പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ല്യാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്ല്യാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍, എം.എം. മുഹ്യുദ്ദീന്‍ മുസ്ല്യാര്‍ ആലുവ, നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്.വി. മുഹമ്മദലി, പിണങ്ങോട് അബൂബക്കര്‍, ടി.കെ. പരീക്കുട്ടിഹാജി, പി.എം. ഇമ്പിച്ചിക്കോയ മുസ്ല്യാര്‍ വയനാട്, മുക്കം മോയിമോന്‍ഹാജി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മൊയ്തീന് ഫൈസി പുത്തനാഴി, പി. ഹസ്സന് മുസ്ല്യാര്‍ മലപ്പുറം, ഹംസ മുസ്ല്യാര്‍ കണ്ണൂര്‍, ടി.കെ. അബ്ദുല്ല മുസ്ല്യാര്‍ കാസര്‍കോട്, ശരീഫ് ദാരിമി കോട്ടയം, കെ.സി. അഹമ്മദ്കുട്ടി മൗലവി, കെ.കെ. ഇബ്രാഹിം മുസ്ല്യാര്‍, പി. ഹസൈനാര്‍ ഫൈസി, സലാം ഫൈസി മുക്കം, പി.കെ. അബ്ദുല്ലാബാഖവി, പുറങ്ങ് മൊയ്തീന് മുസ്ല്യാര്‍, റഹീം ചുഴലി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ബാഹാവുദ്ദീന്‍ മുഹമ്മദ് നദ്വി സ്വാഗതവും കൊടക് അബ്ദുറഹിമാന് മുസ്ല്യാര്‍ നന്ദിയും പറഞ്ഞു.