കോഴിക്കോട്: ജസ്‌റ്റിസ് കൃഷ്‌ണയ്യര്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച വിമന്‍സ് കോഡ്‌ബില്‍ നിര്‍ദേശങ്ങള്‍ അപ്രായോഗികവും മൌലികാവകാശത്തോടുള്ള വെല്ലുവിളിയുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസിയും സംയുക്‌ത പ്രസ്‌താവനയില്‍ ആരോപിച്ചു.
വിഭവങ്ങളുടെ അശാസ്‌ത്രീയമായ വിതരണമാണു ദാരിദ്ര്യത്തിനു കാരണമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ സന്താന നിയന്ത്രണത്തിനു വേണ്‌ടി ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങള്‍ വ്യക്‌്‌തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കലാണ്. ബില്ല് പാസാക്കുന്നതിനു മുമ്പ് ഉത്തരവാദപ്പെട്ടവരോട് ആലോചിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന സ്വാഗതാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.