കോഴിക്കോട്: നാല്പത് വര്‍ഷമായി മീഞ്ചന്ത ജുമാമസ്ജിദ് ഖത്തീബായ വളപ്പില്‍ ഉണ്ണിബാവ ഫൈസി (67) നിര്യാതനായി. സമസ്ത കോഴിക്കോട് മുശാവറ കമ്മിറ്റി അംഗം, എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി അംഗം, മഹല്ല് ഫെഡറേഷന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം, മീഞ്ചന്ത മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി ഉപദേശക സമിതി അംഗം, മില്ലത്ത് കോളനി പള്ളി കമ്മിറ്റി ഉപദേഷ്ടാവ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പട്ടിക്കാട് ജാമിഅ: നൂരിയയില്‍നിന്ന് ഫൈസി ബിരുദം നേടിയ ഉണ്ണിബാവ ഫൈസി 1972 മുതല്‍ മതപ്രബോധന രംഗത്ത് സജീവമായിരുന്നു. മാത്തോട്ടം, നീരോല്‍പ്പാലം, തോപ്പയില്‍ തുടങ്ങിയ സ്ഥലങ്ങളിലും ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: വളപ്പില്‍ സൈനബ. മക്കള്‍: ഷംസുദ്ദീന് (സിവില്‍ എഞ്ചിനീയര്‍), മുനീര്‍ (ഒയാസിസ്). മരുമക്കള്‍: ആബിദ, റുഹീന. ഖബറടക്കം മാത്തോട്ടം ജുമാമസ്ജിദില്‍.