മുക്കം: ചെറുവാടി ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ ഹജ്ജ് പഠനക്ലാസും ഹാജിമാര്‍ക്ക് യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനംചെയ്തു. കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസ്സെടുത്തു. കെ.വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മുക്കം ഉമര്‍ഫൈസി, മുഹമ്മദ് അഷ്‌റഫ് റഹ്മാനി, ഇമ്പിച്ചാലി മുസ്‌ലിയാര്‍, സലാംഫൈസി, മമ്മദ് എന്നിവര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി സ്വാഗതവും വൈത്തല അബൂബക്കര്‍ നന്ദിയും പറഞ്ഞു.