ദമ്മാം
: മത
വിദ്യാഭ്യാസം നാളെയുടെ
വിജയത്തിന് അനിവാര്യമാണെന്നും
പ്രവാസി സമൂഹം ഈ വിഷയത്തില്‍
ജാഗ്രത പാലിക്കണണെന്നും
അബൂദാബി ഇസ്‍ലാമിക് സെന്‍റര്‍
അംഗം ആദൃശേരി ഹംസ ദാരിമി
പറഞ്ഞു. ദമ്മാമിന്
കീഴിലുള്ള തര്‍ബിയ്യത്തുല്‍ ഇസ്‍ലാം
മദ്റസയുടെ പുതിയ അഡ്മിഷന്‍
ഫാത്വിമ അംന ഇബ്റാഹീമിനെ
ചേര്‍ത്തി ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. അശ്റഫ്
ഫൈസി ഫദ്ഫരി അധ്യക്ഷത വഹിച്ചു.
ബഹാഉദ്ദീന്‍
നദ്‍വി ഉദ്ബോധന പ്രസംഗം
നടത്തി. യൂസുഫ്
ഫൈസി വാളാട്, ഉമര്‍
ഫൈസി വെട്ടത്തൂര്‍,
മുസ്തഫ റഹ്‍മാനി,
കെ.എം.
ഇബ്റാഹീം
മൗലവി, കെ.കെ.
അബ്ദുറഹ്‍മാന്‍,
ഫൈസല്‍ മൗലവി,
സിദ്ദീഖ്
പാലക്കോട് തുടങ്ങിയവര്‍
സംസാരിച്ചു. റശീദ്
ദാരിമി വാളാട് സ്വാഗതവും
അസ്‍ലം മൗലവി കണ്ണൂര്‍ നന്ദിയും
പറഞ്ഞു. മദ്റസയില്‍
അഡ്മിഷന് വേണ്ടി 0540328124
എന്ന നന്പറില്‍
ബന്ധപ്പെടുക.