നീലാഞ്ചേരിയില്‍ സൗജന്യ മദ്രസാ പുസ്തക വിതരണം

കാളികാവ്: നീലാഞ്ചേരി ദാറുസ്സലാം മദ്രസയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്തു. കെ.വി.അബ്ദുറഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എച്ച്.മുഹമ്മദ്, ഹംസല്‍ ഖാസിമി, കെ.എ.യൂസഫ്, ടി.എച്ച്.അന്‍വര്‍, പി.കെ.കുഞ്ഞിമുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.