ദുബൈ സുന്നി സെന്‍റര്‍ ഹജ്ജ് ക്ലാസ് ഉദ്ഘാടനം നടന്നു

ദുബൈ : ദുബൈ സുന്നി സെന്‍റര്‍ ഹജ്ജ് ക്ലാസ് ഉദ്ഘാടനവും ഉംറ കഴിഞ്ഞവരുടെ സംഗമവും 8-9-2011 വ്യാഴാഴ്ച വൈകീട്ട് 7.30ന് ദുബൈ സുന്നി സെന്‍റര്‍ അല്‍ വുഹൈദ മദ്റസയില്‍ വെച്ച് നടന്നു. സ്വദര്‍ മുഅല്ലിം നാസര്‍ മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജും ഉംറയും കഴിഞ്ഞവര്‍ പുതിയ ചൈതന്യം ലഭിച്ചവരാണെന്നും അവരുടെ ജീവിതത്തില്‍ ഒരു മാറ്റം ഉണ്ടാകണമെന്നും സംഗമത്തില്‍ അദ്ദേഹം ഉബ്ദോധിപ്പിച്ചു. ശൌക്കത്ത് ഹുദവി സ്വാഗതവും മുസ്തഫ മൗലവി നന്ദിയും പറഞ്ഞു.
- സവാദ് കൊള്ളിക്കത്തറ