സലഫുകളും സലഫികളും തമ്മിലെന്ത്?

മ്മുടെ സമൂഹത്തില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ അവരെ തന്നെ സ്വയം പരിചയപ്പെടുത്തുന്ന പേരാണ് സലഫി എന്നത്. മുജാഹിദ് മൌലവിമാരും അവരുടെ കെണി വലയില്‍ അകപ്പെട്ടു തലച്ചോറ് മൌലവിമാര്‍ക്ക് പണയം വെച്ച മുജാഹിദ് പ്രവര്‍ത്തകരും ആണ് ഈ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍. മഹാന്മാരായ ഖുലഫാ-ഉ-രാഷിദീങ്ങളും സ്വഹാബതും ഉള്‍പെട്ട സലഫു സ്വലിഹീങ്ങളുടെ പാത പിന്പറ്റിയവര്‍ എന്നാണു അവര്‍ ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഹാന്മാരായ സലഫുകളുടെ ജീവിതവും വിശ്വാസവും പ്രവര്‍ത്തിയും നാം ഒരു വേള പരിശോധിക്കുകയാണെങ്കില്‍ നമുക്ക് എല്ലാവര്ക്കും ഒരു കാര്യം വ്യക്തമാകും. "സലഫുകളും സലഫികളും തമ്മിലുള്ള ബന്ധം ആനയും അടക്കയും തമ്മിലുള്ള ബന്ധത്തിനെക്കാളും വളരെ ചെറുതാണ് എന്ന്.
മരണപ്പെട്ട ആളുകളെ വിളിച്ചാല്‍ സലഫികളുടെ ഭാഷയില്‍ അവന്‍ മുശ്രിക് ആയി. പക്ഷെ രസൂലുല്ലാഹി (സ) യുടെ മരണ ശേഷം ആദ്യമായി രസൂലുല്ലാഹി (സ) യെ വിളിച്ചത് സലഫുകളിലെ നേതാവ് അബൂബക്കര്‍ സിദ്ധീഖ് (റ) ആണ്. സലഫികളുടെ ഭാഷയില്‍ അബൂബക്കെര്‍ സിദ്ധീഖ് (റ) മുശ്രിക്. സലഫുകളുടെ നേതാക്കള്‍ എല്ലാവരും മുശ്രിക് എന്ന് പറയേണ്ട ഗതി കേടിലാണ് സലഫികള്‍ ഇപ്പോള്‍ . 
തറാവിഹ് 20 രക്അത് ഒറ്റ ഇമാമിന്റെ കീഴിലാക്കി നിസ്കരിക്കാന്‍ കല്പിച്ചത് ബഹുമാനപ്പെട്ട ഉമര്‍(റ) , പക്ഷെ സലഫികള്‍ക്ക്തറാവിഹ് 20 രക്അത് ബിദ്അത് ആകുന്നു. എന്ന് വെച്ചാല്‍ സലഫികളുടെ ഭാഷയില്‍ ഉമര്‍ (റ) ബിദ്അതിന്റെ ആളാണ്‌. സലഫികള്‍ പറയുന്നത് എല്ലാ ബിദ് അതും നരകതിലെക്കുള്ളത് എന്ന് ആണ്. അപ്പോള്‍ സലഫികള്‍ക്ക്...
ഉമര്‍ (റ) നരകാവകാശി ആണ്. പക്ഷെ റസൂല്‍ (സ) സ്വര്‍ഗം കൊണ്ടാണ് ഉമര്‍ (റ) വിനു സന്തോഷ വാര്‍ത്ത‍ നല്‍കിയത്. മുജാഹിദ് തൌഹീദ് രസൂലുല്ലാഹി മനസ്സിലാക്കിയ , പഠിപ്പിച്ച തൌഹീദ് അല്ല. മാത്രമല്ല തറാവിഹ് വിഷയത്തില്‍ തങ്ങളുടെ വികല വാദം തെളിയിഉക്കാന്‍ ഇമാം ബോഖരിയുടെ പേരില്‍ കള്ള ഹദീസ് നിര്‍മിച്ചു നരകത്തില്‍ സ്ഥാനം ഉറപ്പിക്കുക കൂടിയാണ് സലഫികള്‍ ചെയ്തത്.
ജുമു'അ നിസ്കാരത്തിനു 2 ബാങ്ക് തുടങ്ങി വെച്ചത് ബഹുമാനപ്പെട്ട ഉസ്മാന്‍ (റ) വിന്റെ കാലത്താണ്. അക്കാലതുള്ള ഒരു സ്വഹബതും അത് ബിദ് അത് ആണെന്ന് പറയുകയോ അതിനെ എതിര്‍ക്കുകയോ ചെയ്തില്ല. മാത്രമല്ല ആ പ്രവര്തനത്തോടെ അത് മുസ്ലിം ലോകത്ത് ഇജ്മ' ആയി എന്നാണു മുസ്ലിം ലോകം വിധി എഴുതിയത്. പക്ഷെ സലഫികളുടെ പള്ളിയില്‍ ജുമു'അക്ക് ഒറ്റ ബാങ്ക്. സലഫുകള്‍ പഠിപ്പിച്ച ഇസ്ലാം സലഫികള്‍ അന്ഗീകരിക്കുന്നില്ല. സലഫികളുടെ ഭാഷയില്‍ ജുമു'അ യുടെ 2 ആം ബാങ്ക് ബിദ്'അത് ആണ്. ബിദ്'അതിന്റെ ആളാണ്‌ ഉസ്മാന്‍ (റ). അത് കൊണ്ട് തന്നെ സലഫികള്‍ക്ക് ഉസ്മാന്‍ (റ) നരകത്തിലേക്കുള്ള ആളാണ്‌, പക്ഷെ രസൂലുല്ലാഹി (സ) സ്വര്‍ഗം കൊണ്ടാണ് ഉസ്മാന്‍ (റ) വിനും സന്തോഷ വാര്‍ത്ത‍ അറിയിച്ചത്. 
അങ്ങനെ നോക്കിയാല്‍ ഇസ്ലാമിക ലോകത്ത് മുന്‍ കഴിഞ്ഞ സലഫുകള്‍ എല്ലാം നമ്മുടെ നാട്ടിലുള്ള സലഫികള്‍ക്ക് മുശ്രികും മുബ്'തദിഉം എല്ലാം ആണ്. സലഫുകളെ തള്ളി പറയുന്നവരാണ് അഭിനവ സലഫികള്‍. സലഫുകളെ മുശ്രിക് ആക്കുന്നവരാന് അഭിനവ സലഫികള്‍. പിന്നെ എങ്ങനെ മുജാഹിദ് മതക്കാര്‍ക്ക് സലഫി എന്ന പേര് ചേരും? കള്ള് കുപ്പിക്ക്‌ മുകളില്‍ ചായ എന്ന് എഴുതി ഒട്ടിച്ചത് കൊണ്ട് കള്ള് ചായ ആകുമോ? ഇല്ല. അത് കൊണ്ട് തന്നെ മുജാഹിദുകള്‍ക്ക് സലഫി എന്ന പേരിനു വിദൂരമായ അര്‍ഹത പോലും ഇല്ല. സലഫുകളും സലഫികളും തമ്മില്‍ രാത്രിയും പകലും തമ്മിലുള്ള അന്തരം ഉണ്ട്. ഒരു കാര്യത്തിലും അവര്‍ തമ്മില്‍ ബന്ധം ഇല്ല. 
-അബ്ദുല്‍ ഖാദിര്‍, കക്കയം