പ്രഥമ ഘട്ടം കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും
കാസര്‍കോട്: സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്ക് 21, 22 തീയതികളില്‍ നല്‍കുന്ന കുത്തിവെപ്പിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കാസര്‍കോട് ഗവ. ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും എസ്.കെ.എസ്.എസ്.എഫ്. ഹെല്‍പ്പ്ഡസ്‌ക് തുടങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ഹെല്‍പ്പ്ഡസ്‌കിന് താജുദ്ദീന്‍ ദാരിമി പടന്നയും ശറഫുദ്ദീന്‍ കുണിയയും കാസര്‍കോട്ട് മൊയ്തു ചെര്‍ക്കള, ഹനീഫ് ഹുദവി ദേലംപാടി എന്നിവരും നേതൃത്വം നല്‍കി.