കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌തു

കുവൈത്ത്‌ സിറ്റി : 'ധര്‍മ്മ വീഥിയില്‍ കര്‍മ്മ സാക്ഷിയാവുക' എന്ന പ്രമേയവുമായി കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ച്‌ വരുന്ന ത്രൈമാസ മെമ്പര്‍ഷിപ്പ്‌ കാമ്പയിനിന്‌ തുടക്കമായി. കാമ്പയിനിന്റെ ഉദ്‌ഘാടനം മുഹമ്മദ്‌ ബാഖവി തളിപ്പറമ്പിന്‌ മെമ്പര്‍ഷിപ്പ്‌ നല്‍കി ഇസ്‌ലാമിക്‌ സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി നിര്‍വഹിച്ചു. മുസ്ഥഫ ദാരിമി അധ്യക്ഷത വഹിച്ചു, ഇല്‍യാസ്‌ മൗലവി, ഇഖ്‌ബാല്‍ മാവിലാടം, രായിന്‍കുട്ടി ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദലി പുതുപ്പറമ്പ്‌ സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.