ഉദുമ
: മലബാര്‍
ഇസ്‍ലാമിക് കോംപ്ലക്സ് ദാറുല്‍
ഇര്‍ശാദ് അക്കാദമി പുതിയ
ബാച്ചിന്‍റെ ക്ലാസ്സ് ഉദ്ഘാടനം
ചെന്പരിക്ക മംഗലാപുരം സംയുക്ത
ജമാഅത്ത് ഖാസിയും എം.ഐ.സി.
പ്രസിഡന്‍റ്
കൂടിയായ ത്വാഖാ അഹമദ് മൗലവി
നിര്‍വ്വഹിച്ചു. മത്നുല്‍
അര്‍ബഈനിലെ ആദ്യ ഹദീസ്
ഓതിക്കൊടുത്തായിരുന്നു
ഉദ്ഘാടനം. ജനറല്‍
മാനേജര്‍ കെ.കെ.
അബ്ദുല്ല ഹാജി
ഖത്തര്‍ അധ്യക്ഷത വഹിച്ചു.
എം.ഐ.സി.
സെക്രട്ടറി
യു.എം.
അബ്ദുല്‍
റഹ്‍മാന്‍ മുസ്‍ലിയാര്‍,
അഡ്മിനിസ്ട്രേറ്റര്‍
അബ്ദുല്‍ റഹ്‍മാന്‍ സാഹിബ്,
ശാഫി ഹാജി
ബേക്കല്‍, ശരീഫ്
കാപ്പില്‍, അന്‍വര്‍
ഹുദവി, ഇസ്‍മാഈല്‍
ഹുദവി, മുജീബ്
ഹുദവി, ഹനീഫ്
ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.
പുതുതായി
തുടങ്ങാന്‍ ഉദ്ദേശിക്കുന്ന
ഹിഫ്ളുല്‍ ഖുര്‍ആന്‍
കോളേജിലേക്കുള്ള അഡ്മിഷന്‍
ഒരു മാസത്തിനകം ഉണ്ടാകുമെന്ന്
മാനേജര്‍ കെ.കെ.
അബ്ദുല്ല ഹാജി
അറിയിച്ചു. എട്ടര
വയസ്സ് പൂര്‍ത്തിയായ
കുട്ടികള്‍ക്ക് പ്രവേശന
പരീക്ഷ മുഖേനയാണ് അഡ്മിഷന്‍
നല്‍കപ്പെടുക.
- മുജീബ്
എം.