കാലികറ്റ്‌ സര്‍വകലാശാല എം.എ അറബികില്‍ ഒന്നും മൂന്നും റാങ്കുകള്‍ ഹുദവികള്‍ക്ക്‌

തിരൂരങ്ങാടി : കാലികറ്റ്‌ സര്‍വകലാശാലയുടെ എം.എ അറബികില്‍ ഒന്നും മൂന്നും റാങ്കുകള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സി. നിസാമുദ്ദീന്‍ ഹുദവി, കെ.പി ശരീഫ്‌ ഹുദവി എന്നിവര്‍ കരസ്ഥമാക്കി. ദാറുല്‍ ഹുദായില്‍ നിന്നും ഇസ്‌ലാമിക്ക്‌ ആന്റ്‌ കണ്ടപററി സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ ഇവര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഫങ്‌ഷനല്‍ അറബികില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്‌. ഒന്നാം റാങ്ക്‌ നേടിയ നിസാമുദ്ദീന്‍ ഹുദവി മലപ്പുറം ജില്ലയിലെ ആനക്കര സ്വദേശിയായ ചോലയില്‍ മുഹമ്മദ്‌ നൂര്‍ ഫൈസി സുലൈഖ ദമ്പദികളുടെ മകനാണ്‌. മൂന്നാം റാങ്ക്‌ നേടിയ കെ.പി ശരിഫ്‌ ഹുദവി ആനക്കര സ്വദേശിതന്നെയായ കുന്നപാടത്ത്‌ ആലികുട്ടി ഉമ്മുകുല്‍സൂം എന്നിവരുടെ മകനാണ്‌.