ദമ്മാം
: ഹജ്ജ്
പാപ മുക്തിക്കുള്ളതാണെന്നും
ത്യഗ സ്മരണയിലൂടെ ലക്ഷ്യപ്രാപ്തി
നേടിയെടുക്കാന്‍ ഓരോ ഹാജിമാരും
തയ്യാറാവണമെന്നും കാവനൂര്‍
മജ്മഅ് ഇസ്‍ലാമിക് കോംപ്ലക്സ്
സെക്രട്ടറി സി.എം.
കുട്ടി സഖാഫി
അഭിപ്രായപ്പെട്ടു.
സുന്നി യുവജന
സംഘം ദമ്മാം സെന്‍ട്രല്‍
കമ്മിറ്റിയും ദമ്മാം ഇസ്‍ലാമിക്
സെന്‍ററും സംയുക്തമായി
നടത്തുന്ന ഹജ്ജ് സെല്ലിന്‍റെ
രജിസ്ട്രേഷന്‍ ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറ,
യൂസുഫ് ഫൈസി
വാളാട്, സി.എച്ച്.
മൗലവി,
ശാജഹാന്‍
ദാരിമി പനവൂര്‍, കബീര്‍
ഫൈസി പുവ്വത്താണി,
ബഹാഉദ്ദീന്‍
നദ്‍വി കോഴിക്കോട്,
സൈതലവി ഹാജി
താനൂര്‍, അസ്‍ലം
മൗലവി കണ്ണൂര്‍, റശീദ്
ദാരിമി വാളാട്, അശ്റഫ്
ബാഖവി താഴെക്കോട്,
അബ്ദുറഹ്‍മാന്‍
മലയമ്മ, മുസ്തഫ
റഹ്‍മാനി, ഖാദര്‍
മാസ്റ്റര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.