തിരൂരങ്ങാടി : വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകള്‍ മതഭൗതിക സമന്വയ
വിദ്യാഭ്യാസ രീതി നടപ്പിലാക്കണമെന്നും കേരളം അതിന് മാതൃകയാണെന്നും ജവഹര്‍ലാല്‍
നെഹ്‌റു യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. മുജീബ് റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച മീറ്റ് ദ
ലീഡേഴ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുല്‍ ഹുദാ
നടപ്പിലാക്കിയ വിദ്യാഭ്യാസ രീതി കേരളേതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും
സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ
പരിഹാരമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ വൈസ് ചാന്‍സ്‌ലര്‍ ഡോ.
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഡോ. കെ എം ബഹാഉദ്ദീന്‍
ഹുദവി മേല്‍മുറി, ഗാസി അര്‍മാനി ബീഹാര്‍, ഗുലാം റബ്ബാനി ബീഹാര്‍, താരീഖ് അന്‍വര്‍
മിസ്‌ബാഹി, മുസ്‌തഫ ഹുദവി അരൂര്‍, മുനീര്‍ ഹുദവി മാവൂര്‍, സൈതലവി ഹുദവി തയ്യാല
തുടങ്ങിയവര്‍ സംബന്ധിച്ചു.