ദാറുല്‍ ഹുദാ വിജയികളെ എസ്.കെ.എസ്.എസ്.എഫ് അഭിനന്ദിച്ചു

സീതാംഗോളി : ദാറുല്‍ ഹുദാ ഇസ്‌ലാമിക  സര്‍വകലാശാലയുടെ കീഴില്‍ നടന്ന പി.ജി, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എസ്.പി.അസീസ്, സുനൈദ് (എം.ഐ.സി. ചട്ടഞ്ചാല്‍)), എസ്.ഐ. ഹാഷിം, ശംസുദ്ദിന്‍ സീതാംഗോളി, എസ്.പി. ജുനൈദ്, എസ്.എ. ജാഫര്‍ സ്വാദിഖ് (മാലിക് ദിനാര്‍ അക്കാദമി) എന്നിവരെ സീതാംഗോളി ശാഖാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി അഭിനന്ദിച്ചു. ജില്ലയിലെ റാങ്ക് ജേതാക്കളായ മന്‍സൂര്‍ കളനാട് (എം.ഐ.സി. ചട്ടഞ്ചാല്‍), ഇബ്രാഹിം ബെളിഞ്ച ( മാലിക്‌ ദീനാര്‍ ഇസ്ലാമിക്‌ അക്കാദമി, തളങ്കര)യെയും അഭിനന്ദിച്ചു. ഖാസിം ഫൈസി സീതാംഗോളി, സി.എ. ശിഹാബ്, എസ്.സി. സിദ്ദീഖ്, ഹനീഫ് സീതാംഗോളി, അയ്യൂബ്, റിയാസ്, റിസ്വാന്‍ എന്നിവര്‍ പ്രസംഗിച്ചു.