കളരാന്തിരി സി.എം. ഉറൂസ് മുബാറക് സമാപിച്ചു

കൊടുവള്ളി: കളരാന്തിരി ഖിദ്മത്തുല്‍ ഇസ്‌ലാം സംഘവും ഇസ്‌ലാമിക് സെന്റര്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സി.എം. ഉറൂസ് മുബാറക് സമാപിച്ചു. മഹല്ല് ഖാസി കെ. അബ്ദുറഹിമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
കെ.എം.സി. അബുഹാജി, എ.പി.എം. ബാവ ജീറാനി, പി.കെ. സാജിദ് ഫൈസി, യു.കെ. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.