കുവൈത്ത് സിറ്റി : ജസ്റ്റിസ് കൃഷണയ്യര്‍
അദ്ധ്യക്ഷനായ സമിതി സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ച വനിതാ ബാല ക്ഷേമ ബില്‍
ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധവും ജനാതിപത്യ പൗരാവകാശങ്ങളുടെ ലംഘനവുമാണെന്നും
യുക്തി ബോധമില്ലാത്ത ബില്ലിലെ പരാമര്‍ശനങ്ങള്‍ തിരസ്‌കരിക്കാന്‍ മതേതരത്വ മുസ്‌ലിം
സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര
നിര്‍വാഹക സമിതി യോഗം അഭ്യാര്‍ത്ഥിച്ചു. സ്‌ത്രീകളുടെയും കുട്ടികളുടെയും
ക്ഷേമത്തിനെന്ന പേരില്‍ ബില്ലിലുള്ള നിര്‍ദ്ദേശങ്ങള്‍ പലതും യുക്തി രഹിതവും
സംസ്‌കൃത സമൂഹത്തിന് അനുയോജ്യമല്ലാത്തതുമാണ്. നിലവിലുള്ള സാമൂഹിക
പ്രശ്‌നങ്ങള്‍ക്കെല്ലാം മൂല കാരണം ജനസംഖ്യാ വര്‍ദ്ധനവാണെന്ന്
വരുത്തിത്തീര്‍ക്കുന്ന ശിപാര്‍കളാണ് ബില്ലിലുള്ളത്, മനുഷ്യാവകാശ വിരുദ്ധമായ
ഇത്തരം നിലപാടുകള്‍ ജസ്റ്റിസ് കൃഷണയ്യരെ പോലുള്ളവരില്‍ നിന്ന് ഉണ്ടാകുന്നത്
ഉല്‍ഖണ്‌ഠാജനകമാണെന്നതിനോടൊപ്പം മത വിരുദ്ധ നിരീശ്വര പ്രസ്ഥാനങ്ങള്‍ക്ക് ശക്തി
പകരുന്നതുമാണ്. അതിനാല്‍ ബില്ലിലെ മത ജനാധിപത്യ വിരുദ്ധ പരാമര്‍ശങ്ങള്‍
പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം അഭ്യാര്‍ത്ഥിച്ചു.
പ്രസിഡണ്‍ട് സിദ്ധീഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ ഫൈസി, ഇല്‍യാസ്
മൗലവി, മന്‍സൂര്‍ ഫൈസി, ഇ.എസ് അബ്ദുറഹിമാന്‍ ഹാജി, ഇഖ്‌ബാല്‍ മാവിലാടം
തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും മൊയ്‌തീന്‍ഷാ മൂടാല്‍
നന്ദിയും പറഞ്ഞു.