കരുവാരകുണ്ട് ദാറുന്നജാത്ത് - യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ സംയുക്ത ദേശീയ അറബിക് സെമിനാര്‍ ഇന്നാരംഭിക്കും


പ്രഥമ സെഷനില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രബന്ധമവതരിപ്പിക്കും 
കരുവാരകുണ്ട്: യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷനും ദാറുന്നജാത്ത് അറബിക് കോളേജും ചേര്‍ന്ന് നടത്തുന്ന ദേശീയ അറബിക് സെമിനാര്‍ ഇന്നുതുടങ്ങും. ദാറുന്നജാത്ത് അറബിക് കോളേജില്‍ നടക്കുന്ന സെമിനാര്‍ രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും.
"സമകാലിക അറബി സാഹിത്യത്തിന്റെ നൂതന പ്രവണതകളും വെല്ലുവിളികളും" എന്നതാണ് സെമിനാറില്‍ പ്രധാന ചര്‍ച്ച.    
ഉദ്ഘാടനസമ്മേളനത്തില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.
ഒന്നാംസെഷനില്‍ ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി അസോസിയേറ്റ്‌സ് പ്രൊഫസര്‍ ഡോ. മുജീബുറഹ്മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം റീഡര്‍ ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ഫാറൂഖ് കോളേജ് അറബിക് വിഭാഗം തലവന്‍ ഡോ. എന്‍. അബ്ദുല്‍ ജബ്ബാര്‍, ഡോ. സുബൈര്‍ ഹുദവി, മഹാരാജാസ് കോളേജ് പ്രൊഫസര്‍ കെ.എ. ഹമീദ്, പ്രൊഫ. ഉബൈദ് റഹ്മാന്‍, പ്രൊഫ. റഷീദ് അഹമ്മദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന രണ്ടാം സെഷനില്‍ പ്രൊഫ. ഇ. അബ്ദുസ്സലാം, ഹൈദരാബാദ് ഇ.എഫ്.എല്‍. യൂണിവേഴ്‌സിറ്റിയിലെ ഡോ. മുഹമ്മദ് ഇഖ്ബാല്‍ ഹുസൈന്‍, ഡോ. എ.ഐ. റഹ്മത്തുള്ള, ഡോ. സി.പി. അബൂബക്കര്‍, കാസര്‍കോട് ഗവ. കോളേജ് പ്രൊഫ. ബഷീര്‍ പൂളക്കല്‍, ഇ.എം.ഇ.എ കോളേജ് പ്രൊഫ. പി. മുഹമ്മദ് സ്വാദിഖ്, പ്രൊഫ. മുഹമ്മദ് മുസ്തഫ, പ്രൊഫ. മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.