വെങ്ങപ്പള്ളി അക്കാദമിയിലെ ഹജ്ജ് പഠന ക്ലാസ്സ്‌ ശ്രദ്ധേയമായി

വെങ്ങപ്പള്ളി: ഇസ്‌ലാമിന്റെ പ്രധാന ആരാധനയായ ഹജ്ജ് മാനവികതയുടെ ഉദാത്ത മാതൃകയാണെന്ന് കേന്ദ്ര ഹജ്ജ്കമ്മിറ്റി അമഗവും വാഗ്മിയുമായ അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. സാഹോദര്യവും ത്യാഗമനോഭാവവുമാണ് ഹജ്ജിന്റെ സന്ദേശം. വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. വി.മൂസക്കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സഹീറലി ശിഹാബ്തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍, യൂസഫ് ബാഖവി, ഇസ്മായില്‍ മുസ്‌ല്യാര്‍, മൂസ ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, ശംസുദ്ദീന്‍ റഹ്മാനി, മൊയ്തീന്‍കുട്ടി, പി.സി.ത്വാഹിര്‍, ഹാരിസ് ബാഖവി, എ.കെ. സുലൈമാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.