ദാറുല്‍ ഹുദാ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ ജിഗ്‌സൊ-11ന്‌ തുടക്കമായി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴിസിറ്റി സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) സംഘടിപ്പിക്കുന്ന ജിഗ്‌സൊ-11 ടാലന്റ്‌ ഫെസ്‌റ്റിനു കാമ്പസില്‍ തുടക്കമായി. ദാറുല്‍ ഹുദാ പി.ജി ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ മാറ്റുരക്കുന്ന ഫെസ്റ്റില്‍ കോര്‍ട്ട്‌ കോര്‍ണര്‍, ഇസ്ലാമിക്‌ ടേബിള്‍, ബ്ലൂടൂത്ത്‌ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ്‌ ഒക്‌ടോബര്‍ 2 നു സമാപിക്കും. ദാറുല്‍ ഹുദാ സെക്കണ്ടറി ഇന്‍സ്റ്റുട്യൂഷന്‍ മേധാവി യൂസ്‌ഫ്‌ ഫൈസി മേല്‍മുറി ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. മന്‍സൂര്‍ ഹുദവി പാതിരമണ്ണ, റിയാസ്‌ ഹുദവി കാരാട്‌ , ഹസീബ്‌ പൊന്നാനി, അലിഹസ്സന്‍ അബലക്കണ്ടി, ഇര്‍ശാദ്‌ നിലമ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.