Showing posts with label Dammam. Show all posts
Showing posts with label Dammam. Show all posts

ട്രെന്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് സംസ്ഥാന കമ്മിറ്റിയുടെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിനു ( സി ഡി പി) കീഴിൽ നടക്കുന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷ പരിശീലനത്തിന് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ ബെഞ്ച് ആസ്പിരന്റിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു. യോഗം സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ: ത്വയ്യിബ് ഹുദവി, അഡ്വ: ഷഹീർ, ഷാഫി ആട്ടീരി, ഡോ: എം അബ്ദുൽ ഖയ്യും, അഷ്റഫ് മലയിൽ സലാം മലയമ്മ, മുഹമ്മദ് റാഫി കെ തുടങ്ങിയവർ പ്രസംഗിച്ചു.

ജൂലൈ 1 മുതൽ 30 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷയുടെ ഒരു വർഷത്തെ തീവ്ര പരിശീലനത്തിനുള്ള സ്കോളർഷിപ്പ് ലഭിക്കും. ദമാം സമസ്ത ഇസ്ലാമിക് കൗൺസിലാണ് സ്കോളർഷിപ്പ് നൽകുന്നത്. വിശദവിവരങ്ങൾക്ക് നമ്പറിൽ 9061808111 അന്വേഷിക്കുക.
- SKSSF STATE COMMITTEE

SKSSF ബെഞ്ച് ഇൻസ്പരൻ്റ് പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സി ഡി പി ജുഡീഷ്യൽ സർവ്വീസ് സ്കോളർഷിപ്പ് പദ്ധതിയായ ബെഞ്ച് ഇൻസ്പരൻ്റ് പദ്ധതിയുടെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ദമാം എസ് ഐ സി യുടെ ലീഡ് പദ്ധതിയുമായി സഹകരിച്ചാണ് സംഘടന ഈ പദ്ധതി നടപ്പാക്കുന്നത്. മുൻസിഫ് മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ തസ്തികളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യാഗാർത്ഥികൾക്കാണ് പദ്ധതി മുഖേന സ്കോളർഷിപ്പ് നൽകുന്നത്.

ദമാം എസ് ഐ സി ചെയർമാൻ ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. ത്വയ്യിബ് ഹുദവി, മാഹിൻ വിഴിഞ്ഞം, യൂസുഫ് ഫൈസി വാളാട്, ഷാജഹാൻ ദാരിമി തിരുവനന്തപുരം, അബ്ദുറഹ്മാൻ പൂനൂർ, സി.എച്ച് മൗലവി, അബ്ദുറഹ്മാൻ മലയമ്മ, ഉമർ വേങ്ങര, കെ. കെ സക്കരിയ്യ ഫൈസി, ഡോ. അബ്ദുൽ ഖയ്യൂം, സിദ്ധീഖ് ചെമ്മാട് പ്രസംഗിച്ചു. സത്താർ പന്തലൂർ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.

തിരൂർ പോളിടെക്നിക്കിൽ പ്രവേശന പരീക്ഷയും ഇൻ്റർവ്യുവും നടന്നു. മുൻ മന്ത്രി കുട്ടി അഹ് മദ് കുട്ടി, റിട്ട. ജില്ലാ ജഡ്ജി അലി മുഹമ്മദ്, അഡ്വ. പി.കെ മൂസക്കുട്ടി, അഡ്വ. ഷഹീർ, സത്താർ പന്തലൂർ എന്നിവർ നേതൃത്വം നൽകി.
- SKSSF STATE COMMITTEE

അബ്ദുസ്സമദ് പൂക്കോട്ടൂരിനും എം.ടി. അബൂബക്കര്‍ ദാരിമിക്കും ദമ്മാമില്‍ സ്വീകരണം നല്‍കി

ദമ്മാം : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദമ്മാമില്‍ എത്തിയ എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ബഹു: അബ്ദുസ്സമദ് പൂക്കോട്ടൂരിനും, ഇസ്തിഖാമ ചെയര്‍മാന്‍ എം ടി അബൂബക്കര്‍ ദാരിമിക്കും സ്വീകരണം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍, ഖാളി മുഹമ്മദ്, അബൂബക്കര്‍ ഹാജി ആനമങ്ങാട്, സൈതലവി ഹാജി, ശിഹാബ് ഫൈസി, ബശീര്‍ ബാഖവി, ഫവാസ് ഹുദവി, സഖറിയ ഫൈസി പന്തല്ലൂര്‍, അബൂബക്കര്‍ ദാരിമി പുല്ലാര, ഇബ്രാഹീം ഓമശ്ശേരി, മാഹിന്‍ വിഴിഞ്ഞം, ഇബ്രാഹിം മൗലവി, മുഹമ്മദ് കുട്ടി തിരൂര്‍, കുഞ്ഞിമുഹമ്മദ് കടവനാട്, മജീദ് കുറ്റിക്കാട്ടൂര്‍, ഹസൈനാര്‍ കാസര്‍ഗോഡ്, ഇസ്മായീല്‍ കാസര്‍ഗോഡ്, ഇല്യാസ്, ഒ പി. ഹബീബ്, സിദ്ദീഖ് പാണ്ടികശാല, ശുഹൈല്‍ കാരന്തൂര്‍ തുടങ്ങി സൗദി കിഴക്കന്‍ പ്രവിശ്യയിലെ എസ് വൈ എസ്, എസ് കെ ഐ സി, കെ എം സി, സി നേതാക്കള്‍ ചേര്‍ന്ന് ദമ്മാം ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി. ദമ്മാം, റിയാദ്, ജിദ്ദ, മക്ക, മദീന, ബുറൈദ, യാമ്പു, ലൈലാ അഫ്‌ലാജ്, അല്‍-ഖര്‍ജ്, ഖമീശ് മുശൈത്ത്, അബ്ഹ, ജിസാന്‍, റാബഖ്, തുടങ്ങി സൗദിയിലെ വിവിത കേന്ദ്രങ്ങളില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതായിരിക്കും. ഇവരുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ 0556673975, 0502195506 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എസ് കെ ഐ സി സൗദി നാഷണല്‍ പ്രസിഡ് അബൂബക്കര്‍ ഫൈസി ചെങ്ങമനാടും സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരും അറിയിച്ചു.
- A. K. RIYADH

SKIC സൌദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് മനുഷ്യജാലിക ഇന്ന് (വെള്ളി)

ദമ്മാം : 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന കമ്മറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഘലകളിലുമായി നടത്തുന്ന മനഷ്യജാലിക എസ്.കെ.ഐ.സി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കമ്മറ്റിയുടെ കീഴില്‍ ജനുവരി 30 വെള്ളിയഴ്ച ജുമുഅക്ക് ശേഷം അല്‍കോബാര്‍ റഫ ഓഡിറ്റോറിയത്തില്‍ നടക്കും. മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലകളിലെ പ്രമുഖര്‍ സംബന്ധിക്കും. അധികാര കേന്ദ്രങ്ങളിലിരുന്ന് ഭാരതത്തിന്റെ മഹിതമായ മതേതര പാരമ്പര്യങ്ങള്‍ക്ക് പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്ന വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടി സൗഹദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്‌നേഹികളും തയ്യാറാവണമെന്ന് എസ്.കെ.ഐ.സി. ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509813613 / 0534707762 / 0535543730 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

SKIC ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ദമ്മാം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായി സൌദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ (എസ് കെ ഐ സി) ഈസ്റ്റേണ്‍ പ്രൊവിന്‍സ് മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ (ചെയര്‍മാന്‍), സി.എച്ച്. മൌലവി, ഖാസി മുഹമ്മദ്, മരക്കാര്‍ കുട്ടി ഹാജി, മാമ്മു ഹാജി, ബഹാഉദ്ദീന്‍ നദ്‍വി (വൈസ് ചെയര്‍മാന്‍). ഫവാസ് ഹുദവി പട്ടിക്കാട് (പ്രസിഡന്റ്), സുഹൈല്‍ ഹുദവി, സക്കരിയ്യ ഫൈസി, ഹംസ ഫൈസി റിപ്പണ്‍, എ.കെ. ഇബ്റാഹീം (വൈസ് പ്രസിഡന്റ്). മുഹമ്മദ് ജലാലുദ്ദീന്‍ മമ്പുറം (ജനറല്‍ സെക്രട്ടറി), ഇസ്ഹാഖ് അലി കോടൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി), റാഫി ഹുദവി, സുഹൈല്‍ കാരന്തൂര്‍, സൈഫുദ്ദീന്‍ (ജോ.സെക്രട്ടറി). ഉമര്‍ ഓമശ്ശേരി (ട്രഷറര്‍) എന്നിവരെയും സെക്രട്ടറിയേറ്റ് അംഗങ്ങളായി മാഹീന്‍ വിഴിഞ്ഞം, ഇബ്റാഹീം ഓമശഅശേരി, മുസ്തഫ ദാരിമി, മുസ്തഫ റഹ്‍മാനി, അബൂ ജിര്‍ഫാസ് മൌലവി, ശരീഫ് ദാരിമി, ഹുസൈന്‍ ചേലേംബ്ര എന്നിവരെയും തെരഞ്ഞെടുത്തു.

സബ് കമ്മിറ്റികള്‍
ഇസ്തിഖാമ : സകരിയ്യ ഫൈസി (ചെയര്‍മാന്‍), ശരീഫ് ദാരിമി (വൈസ് ചെയര്‍മാന്‍), മുസ്തഫ ദാരിമി (കണ്‍വീനര്‍), സുഹൈല്‍ ഹുദവി (ജോ. കണ്‍വീനര്‍).

ട്രെന്റ് : ഖാദര്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), ശരീഫ് ആലുവ (വൈ.ചെയര്‍മാന്‍), അബ്ദുറഹ്‍മാന്‍ പൂനൂര്‍ (കണ്‍വീനര്‍), അന്‍സാര്‍ കൊടുവള്ളി (ജോ. കണ്‍വീനര്‍).

സഹചാരി : ഉമര്‍ ഓമശ്ശേരി (ചെയര്‍മാന്‍), മാഹീന്‍ വിഴിഞ്ഞം (വൈസ് ചെയര്‍മാന്‍), മുസ്തഫ റഹ്‍മാനി (കണ്‍വീനര്‍), നജീബ് ലുലു (ജോ. കണ്‍വീനര്‍).

വിഖായ : നജീബ് ചീക്കിലോട് (ചെയര്‍മാന്‍), മജീദ് കുറ്റിക്കാട്ടൂര്‍ (വൈസ് ചെയര്‍മാന്‍), ഇല്യാസ് തള്ളച്ചിറ (കണ്‍വീനര്‍), ഫസലുറഹ്‍മാന്‍ മഞ്ചേരി (ജോ. കണ്‍വീനര്‍)

മദ്റസാ വിംഗ് : സി.എച്ച്. മൌലവി (ചെയര്‍മാന്‍), എ.കെ. ഇബ്റാഹീം (വൈസ് ചെയര്‍മാന്‍), ഇബ്റാഹീം ഓമശ്ശേരി (കണ്‍വീനര്‍), ഗഫൂര്‍, മാഹീന്‍ (ജോ. കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സി.എച്ച് മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം ഫവാസ് ഹുദവി പട്ടിക്കാട് ഉദ്ഘാടനം ചെയ്തു. നജ്‍മുദ്ദീന്‍ വാണിയംബലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മരക്കാര്‍ കുട്ടി ഹാജി പുതിയ കമ്മിറ്റിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഉമര്‍ ഓമശ്ശേരി സ്വാഗതവും ജലാല്‍ മൌലവി നന്ദിയും പറഞ്ഞു.
- favas thayyil

അബ്ദുറഹ്‍മാന്‍ മലയമ്മക്ക് SKIC ദമ്മാം യാത്രയയപ്പ് നല്‍കി

ദമ്മാം : പതിനെട്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ദമ്മാം ഇസ്ലാമിക് സെന്‍ററിന്‍റെ സ്ഥപക ജനറല്‍ സെക്രട്ടറിയും SKIC നാഷണല്‍ കമ്മറ്റി സെക്രട്ടറിയുമായ  അബ്ദുറഹമാന്‍ മലയമ്മക്ക് SKIC ദമ്മാം ചാപ്ടര്‍ ഊഷമളമായ യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച ഇസ്ലാമിക് സെന്‍ററില്‍ വെച്ചായിരുന്നു യാത്രയയപ്പ് സംഗമം. ബഹാഉദ്ദീന്‍ നദ്വിയുടെ അദ്ധ്യക്ഷതയില്‍ സി.എച്ച് മൌലവി സംഗമം ഉദ്ഘാടനം ചെയ്തു. അബൂജിര്‍ഫാസ് മൌലവി മുഖ്യ പ്രഭാഷണം നടത്തി. മുസ്ഥഫ ദാരിമി, അബ്ദുറഹ്മാന്‍ പൂനൂര്‍, ഇസ്ഹാഖ് കോഡൂര്‍, അബ്ദുറഷീദ് മങ്കട, ഇബ്രാഹീം ഓമശ്ശേരി, മാഹീന്‍ വിഴിഞ്ഞം, അഹ്മദ് കുട്ടി മലയമ്മ, അബ്ദുറഷീദ് ദാരിമി, അസീസ് വെളിമുക്ക്, ഫവാസ് ഹുദവി, മിനി അബൂബക്കര്‍ ഹാജി എന്നവര്‍ ആശംസകള്‍ നേര്‍ന്നു. പതിനഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന സമസ്ത കേരള ഇസ്ലാമിക് സെന്‍ററിന്‍റെ വിജയത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിത്വവുമാണ് അബദുറഹ്മാന്‍ മലയമ്മയെന്നും എല്ലാ മേഖലയിലും കഴിവ് തെളിയിച്ച് നിസ്വാര്‍ത്ഥ പ്രവര്‍ത്തകനാണ് SKICക്ക് നഷ്ടമാവുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. SKIC യുടെ ഉപഹാര സമര്‍പ്പണം മാഹീന്‍ വിഴിഞ്ഞം നിര്‍വഹിച്ചു. സംഗമത്തില്‍ മുസ്ഥഫ റഹ്മാനി സ്വാഗതവും നജ്മുദ്ദിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- SAMASTHA KERALA DAMMAM

ദമ്മാം SKIC, SYS സംയുക്താഭിമുഖ്യത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു

ദമ്മാം : സമസ്ത കേരള ഇസ്ലാമിക് സെന്‍ററിന്‍റെയും സുന്നി യുവജന സംഘത്തിന്‍റെയും ദമ്മാം ചാപ്ടറിന്‍റെ ആഭിമുഖ്യത്തില്‍ തീവ്രവാദ, ഭീകരവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനുവരി 31 ന് നെസ്റ്റോ ഓഡിറ്റോറിയത്തില്‍ മനുഷ്യ ജാലിക തീര്‍ത്തു. ബഹുസ്വര സമൂഹം അധിവസിക്കുന്ന ഇന്ത്യ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്രടമാണ്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന തത്വം. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതമനുസരിച്ച് ജീവിക്കാനും മതം പ്രബോധനം ചെയ്യാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നു. അത്കൊണ്ട് പരസ്പര സൌഹാര്‍ദവും ഐക്യവും കൊണ്ട് മാത്രമേ രാഷ്ട്രത്തിന്‍റെ സുരക്ഷ സാധ്യമാകുകയുള്ളൂയെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ദമാമിൽ മയ്യിത്ത് നിസ്കാരവും അനുസ്മരണവും ഇന്ന് രാത്രി 8.00 മണിക്ക് സഫ ഓഡിറ്റോറിയത്തില്‍

ദമ്മാം : ദമ്മാം SYS, SKIC സംയുക്തമായി നടത്തുന്ന പാറന്നൂര്‍ പിപി ഉസ്താദിന്‍റെ പേരിലുള്ള മയ്യിത്ത് നിസ്കാരവും അനുസ്മരണവും ഇന്ന് രാത്രി (തിങ്കള്‍) 8.00 മണിക്ക് ദമ്മാം സഫ ഓഡിറ്റോറിയത്തില്‍ നടക്കും. ദമ്മാമിലെ മുഴുവന്‍ സത്യവിശ്വാസികളും പങ്കെടക്കണമെന്ന് നേതാക്കൾ അഭ്യര്‍ത്ഥിച്ചു. 

മലയാളിയെ കാണാനില്ലെന്ന്‌ പരാതി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണം

ദമ്മാം: മലയാളി യുവാവിനെ അഞ്ചു ദിവസമായി കാണാനില്ലെന്ന്‌ പരാതി. മലപ്പുറം കീഴാറ്റൂര്‍ നെത്തിനി സ്വദേശി പുത്തന്‍ പുരയ്ക്കല്‍ ഷഫീഖിനെ(27)യാണ്‌ കാണാതായത്‌. 
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി പുറത്തു പോയ ഷഫീഖിനെ കുറിച്ച്‌ പിന്നീട്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. വിസ ഹുറൂബായതിനാ ല്‍ പൊതുമാപ്പ്‌ കാലാവധിയില്‍ നാട്ടില്‍ പോകാനായി രേഖകളെല്ലാം ശരിയാക്കി വച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ കൂടെ താമസിക്കുന്നവര്‍ തിങ്കളാഴ്‌ച രാത്രി മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍

സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ ദമ്മാംഘടകം പഠന സംഗമം നടത്തി

ദമ്മാം. ആത്മ വിശ്വാസവും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ അപ്രാപ്യവും അന്യവുമെന്ന്‌ കരുതുന്ന ഏതൊന്നിനെയും എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്ന്‌ സിജി ദമ്മാം ചാപ്‌റ്റര്‍ ഭാരവാഹിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുല്‍ മജീദ്‌ കൊടുവള്ളി പറഞ്ഞു. സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ ദമ്മാംഘടകം സംഘടിപ്പിച്ച പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന നിസ്സാര പ്രശനങ്ങള്‍ പോലും പലരുടെയും വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും താളം തെറ്റിക്കുമ്പോള്‍ ക്രിയാത്മക ചിന്തകളും പ്രശ്‌നങ്ങളെ നേരിടുവനുള്ള മനക്കരുത്തും ആര്‍ജിച്ചെടുത്ത്‌ അവയെ അതിജീവിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി . മുസ്‌തഫ റഹ്‌മാനി അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ ദാരിമി , ഷരീഫ്‌ റഹ്‌മാനി എന്നിവര്‍ പ്രസംഗിച്ചു. റഷീദ്‌ ദാരിമി വാളാട്‌ സ്വാഗതവും അബ്ദുറഹ്‌മ ാന്‍ ടി.എം നന്ദിയും പരഞ്ഞു.
സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ സംഘടിപ്പിച്ച പഠന സംഗമത്തില്‍ അബ്ദുല്‍ മജീദ്‌ കൊടുവള്ളി പ്രസംഗിക്കുന്നു

SYS ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദമ്മാം സമൂഹത്തോടും സമുദായത്തോടുമുള്ള പ്രതിബദ്ധത നിറവേറ്റാന്‍ ജീവകാരുണ്യ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാവണമെന്നും പൂര്‍വ്വ സൂരികളുടെ ഉല്‍കൃഷ്ടമായ ജീവിത പാതകള്‍ മാതൃയാക്കണമെന്നും സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹ്‍മാന്‍ മൌലവി പറഞ്ഞു. സുന്നി യുവജന സംഗം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ഭാരവാഹികളായി കബീര്‍ ഫൈസി പുവ്വത്താണി (ഉപദേശക സമിതി ചെയര്‍മാന്‍ ), ഹംസ മണ്ണാര്‍ക്കാട് (പ്രസിഡന്റ്), മുജീബ് ഫൈസികക്കുപ്പടി, അബ്ദുറഹ് മാന്‍ കണ്ണൂര്‍ , മുഹമ്മദ് കുട്ടി തിരൂര്‍ (വൈസ് പ്രസിഡന്റ്), സകരിയ്യ ഫൈസി പന്തല്ലൂര്‍ (ജനറല്‍ സെക്രട്ടറി), ഹുസൈന്‍ ചേലേമ്പ്ര (വര്‍ക്കിംഗ് സെക്രട്ടറി), അഹമ്മദ് ദാരിമി, ഇബ്രാഹീം ദാരിമി കുടക്, അബ്ബാസ് വലമ്പൂര്‍ , മുനവ്വര്‍ എടപ്പാള്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ദമ്മാം SYS ഹാളില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗത്തില്‍ ഷാജഹാന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ ബാഖവി, സുബൈര്‍ മൗലവി, സലാം മൗലവി വാവൂര്‍ , ഇസ്ഹാഖ് കോടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും ഹുസൈന്‍ ചേലേമ്പ്ര നന്ദിയും പറഞ്ഞു.
- abdurahman.T.M

SKIC യാത്രയയപ്പ് നല്‍കി

ദമ്മാം : പതിനെട്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന പ്രമുഖ പ്രഭാഷകനും സുന്നി യുവജന സംഘം ദമ്മാം സെന്റ്രല്‍ കമ്മിറ്റി പ്രസിഡണ്ടുമായ ഷാജഹാന്‍ ദാരിമി പനവൂരിന് സമസ്ത കേരള ഇസ്‌ലാമിക്സെന്റര്‍ , എസ്.വൈ.എസ് കമ്മിറ്റികള്‍ സംയുക്തമായി യാത്രയയപ്പ് നല്‍കി. SKIC സൌദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹ് മാന്‍ മൌലവി ഉല്‍ഘാടനം ചെയ്തു. ശെരീഫ് റഹ്മാനി, കബീര്‍ ഫൈസി പുവ്വത്താണി, ബഷീര്‍ ബാഖവി, റഷീദ് ദാരിമി, അബ്ദുറഹ്മാന്‍ മലയമ്മ, ഹമീദ് വടകര എന്നിവര്‍ പ്രസംഗിച്ചു. ഹംസ മണ്ണാര്‍ക്കാട്അദ്ധ്യക്ഷത വഹിച്ചു. സകരിയ്യ ഫൈസി സ്വാഗതവും മുനവ്വര്‍ നന്ദിയും പറഞ്ഞു.
- abdurahman.T.M

കളങ്ക രഹിതമായ വിശാസത്തിലൂടെ മാത്രമേ ശാശ്വത വിജയം നേടാനാവൂ : SKIC ദമ്മാം

ദമ്മാം : കളങ്ക രഹിതവും അചഞ്ചലവുമായ വിശ്വാസത്തിലൂടെയും സൂക്ഷമതയോടെയുള്ള വ്യക്തി ജീവിതത്തിലൂടെയും മാത്രമേ ഇഹപര വിജയം നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് സമസ്ത കേരള ഇസ് ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ ഓമാനൂര്‍ അബ്ദുറഹ് മാന്‍ മൗലവി പറഞ്ഞു. എസ്.കെ..സി ദമ്മാം ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിന്റെ വിധിവിലക്കുകളും അടിസ്ഥാനതത്വങ്ങളും പാലിക്കാതെ സമ്പത്തും യശസ്സും നേടാന്‍ ശ്രമിക്കുന്നതിനെതൊട്ട് പ്രവാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അത്തരക്കാരുടെ അന്ത്യം ശാശ്വതമായ നഷ്ടങ്ങളായിരിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി. മുസ്തഫ റഹ് മാനി അദ്ധ്യക്ഷത വഹിച്ചു. അഷ് റഫ് ബാഖവി താഴേക്കോട്, ശെരീഫ് റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ..സി. ജനറല്‍ സെക്രട്ടറി റഷീദ് ദാരിമി വാളാട് സ്വാഗതവുംമാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- abdurahman.T.M

പ്രൊഫസര്‍ കെ .ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് ദമ്മാമില്‍ സ്വീകരണം

ദമ്മാം : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രെട്ടറിയും പ്രമുഖ പണ്ഡിതനുമായ പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ല്യാര്‍ക്ക് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ , എസ്. വൈ.എസ്. ഭാരവാഹികള്‍ സ്വീകരണം നല്‍കി. ഷാജഹാന്‍ ദാരിമി , കബീര്‍ ഫൈസി പുവ്വത്താണി , മുസ്തഫ റഹ്മാനി , സൈദലവി ഹാജി താനൂര്‍ , അബ്ദുറഹ്മാന്‍ മലയമ്മ , മാഹിന്‍ വിഴിഞ്ഞം , ഹുസൈ ചേലേമ്പ്ര എന്നിവര്‍ പങ്കെടുത്തു.
abdurahman.T.M

റമദാനിലെ ദിനരാത്രങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുക : സുഹൈല്‍ ഹുദവി

സുഹൈല്‍ ഹുദവി പ്രസംഗിക്കുന്നു
ദമ്മാം : വിശുദ്ധ റമദാനിലെ ദിന രാത്രങ്ങള്‍ ആരാധനകള്‍ കൊണ്ടും ദൈവ സ്മരണകള്‍ കൊണ്ടൂം ധന്യമാക്കി പരമാവധി പുണ്യം നേടാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് പ്രമുഖ യുവപണ്ഡിതന്‍ സുഹൈല്‍ ഹുദവി പറഞ്ഞു. സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി നടത്തി വരുന്ന 'തണലേകാന്‍ പുണ്യ റമദാന്‍ ' എന്ന കാമ്പയിനിന്റെ ഭാഗമായി എസ്.കെ..സി. ദമ്മാം കമ്മിറ്റി സംഘടിപ്പിച്ച പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹംകാരുണ്യങ്ങളുടെയും പുണ്യങ്ങളുടെയും വസന്തോല്‍സവമായ വിശുദ്ധ റമദാനില്‍ പാപമോചനത്തിലൂടെയും പാശ്ചാത്താപത്തിലൂടെയും അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുന്നവരണാണ് യഥാര്‍ത്ഥഭാഗ്യവാന്മാരെന്നും സല്‍ക്കര്‍മ്മങ്ങളിലൂടെ നാഥനിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കണക്കില്ലാത അവന്‍ പൊറുത്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് അഷ്റഫ് ബാഖവി താഴേക്കോട് അദ്ധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ദാരിമി, മുസ്തഫ റഹ്മാനി, ശരീഫ് റഹ്മാനി, റഷീദ് ദാരിമി, ഹമീദ് വടകര എന്നിവര്‍ പ്രസംഗിച്ചു. അബ്ദുറഹ്‍മാന്‍ മലയമ്മ സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- abdurahman.T.M

ശിഹാബ് തങ്ങള്‍ മതരാഷ്ട്രീയ രംഗങ്ങളിലെ മാതൃകാ പുരുഷന്‍ : SKIC ദമ്മാം

ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗം അബ്ദുല്ല മഞ്ചേരി ഉല്‍ഘാടനം ചെയ്യുന്നു
ദമ്മാം : മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ഉദാത്ത മാതൃകകള്‍ അനുകരിക്കാവുന്ന മഹല്‍ വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തപ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. അധികാര രാഷ്ട്രീയ രംഗങ്ങളില്‍ നിന്നും അകന്ന് നിന്നപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതു സമൂഹത്തിന്റെയും ആദരവും അംഗീകാരവും പിടിച്ചു പറ്റാന്‍ തന്‍റെ പക്വമായ നേതൃത്വത്തിലൂടെയും എളിമയാര്‍ന്ന ജീവിതത്തിലൂടെയും തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തിനമയെ നന്മ കൊണ്ട് നേരിടുക എന്ന ഉല്‍കൃഷ്ടമായ ശൈലി ജീവിതം മുഴുക്കെ പുലര്‍ത്തിയ തങ്ങള്‍ ജാതി മത വിത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളും ആദരിക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ബഹാവുദ്ദീന്‍ നദ്‍വി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി അംഗം അബ്ദുല്ല മഞ്ചേരി അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു. മാലിക് മഖ്ബൂല്‍ (കെ.എം.സി.സി.), പി.എം. നജീബ് (..സി.സി.), ഷാജഹാന്‍ (നവോദയ), ഷാജഹാന്‍ ദാരിമി (എസ്.വൈ.എസ്), മുഹമ്മദ് കുട്ടി കോടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവ പണ്ഡിതന്‍ ഷരീഫ് റഹ്‍മാനി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ..സി. ജനറല്‍ സെക്രെട്ടറി റഷീദ് ദാരിമി വാളാട് സ്വാഗതവും മുസ്തഫ റഹ്‍മാനി നന്ദിയും പറഞ്ഞു. മാസ്റ്റര്‍ മുഹമ്മദ് ഷഫി ഖിറാഅത്ത് നടത്തി.
- Abdurahman.T.M

ദമ്മാം SKIC സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് സെല്‍ ഉദ്ഘാടനവും നാളെ (28)

ദമ്മാം : സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും 'സഹചാരി റിലീഫ് സെല്‍ ഉദ്ഘാടനവും വെള്ളിയാഴ്ച (28.06.2013) ഉച്ചക്ക് ദമ്മാം സഫ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ നടക്കും. ദമ്മാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി അംഗം അബ്ദുല്ല മഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പ്രമുഖ യുവ പണ്ഡിതന്‍ ശരീഫ് റഹ്മാനി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. മാലിഖ് മഖ്ബൂല്‍ (കെ.എം.സി.സി.), പി.എം.നജീബ് (..സി.സി.), .എം.കബീര്‍ (നവോദയ) എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ബഹാവുദ്ദീന്‍ നദ്‍വിയും ജനറല്‍ സെക്രട്ടറി റഷീദ് ദാരിമി വാളാടും അറിയിച്ചു.
- Abdurahman.T.M

ദമ്മാമില്‍ ടി.കെ.എം ബാവ മുസ്‌ല്യാര്‍ അനുസ്മരണം ഇന്ന് (17 തിങ്കള്‍ )

ദമ്മാം : കഴിഞ്ഞ ദിവസംഅന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍ഗോഡ് ഖാസിയുമായ ടി.കെ.എം ബാവ മുസ്ലാര്‍ അനുസ്മരണവും മയ്യത്ത് നിസ്‌ക്കാരവും ഇന്ന് (17.06.2013) വൈകുന്നേരം 8.30 ന് ദമ്മാം സഫ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ വെച്ച് നടക്കുമെന്ന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ബഹാവുദ്ദീന്‍ നദ്‌വിയും ജനറല്‍ സെക്രെട്ടറി റഷീദ് ദാരിമി വാളാടും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
- Abdurahman.T.M

സൗദി ഭരണ കൂടത്തിന്റെത് തുല്യതയില്ലാത്ത കാരുണ്യ പ്രവര്‍ത്തനം

എസ്.കെ..സിനിതാഖാത്ത് ബോധവല്‍ ക്കരണ കാമ്പയിനില്‍ അഷ് റഫ് ആളത്ത് മുഖ്യ പ്രഭാഷണം നടത്തുന്നു
ദമ്മാം : ലോകത്ത് ഒരു ഭരണകൂടവും തദ്ദേശിയരായ തൊഴിലാളികളോട് പോലും ഇന്ന് വരെ കാണിച്ചിട്ടില്ലാത്ത കാരുണ്യമാണ് സൗദി ഭരണകൂടം വിദേശിതൊഴിലാളികളോട് കാണിച്ചിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അഷ് റഫ് ആളത്ത് അഭിപ്രായപ്പെട്ടു. സമസ്ത കേരള ഇസ് ലാമിക് സെന്റര്‍ ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച നിതാഖാത്ത് ബോധവല്‍ക്കരണ കാമ്പയിനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴില്‍ രംഗത്ത് തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെവര്‍ഷങ്ങളായുള്ള ഗവേഷണങ്ങളുടെയും ആലോചനകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം സൗദി അതികൃതര്‍ കൈ കൊണ്ടതെന്നും മറിച്ച് പെട്ടെന്നുണ്ടായ നടപടിക്രമമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ദമായി തങ്ങുന്നവര്‍ പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യുന്നതോടു കൂടി നിയമാനുസ്ര്തം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തൊഴില്‍ പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം സദസ്സ്യരെ ഉണര്‍ത്തി. നിതാഖാത്തുമായി ബന്ധപ്പെട്ട സദസ്സ്യരുടെ വിവിധ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. എസ്.കെ..സി. ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ബഹാവുദ്ദീന്‍ നദ് വി അദ്ധ്യക്ഷത വഹിച്ചു. സി.എച്. മൌലവി, മുസ്തഫ റഹ്മാനി, അഷ് റഫ് ബാഖവി തഴേക്കോട് പ്രസംഗിച്ചു.റഷീദ് ദാരിമി സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- Abdurahman.T.M