ക്ലസ്റ്റര്‍ പ്രമേയം : സത്‍സരണിക്കൊരു യുവ ജാഗ്രത

SKSSF സ്റ്റേറ്റ് കമ്മിറ്റി

ക്ലസ്റ്റര്‍ സമ്മേളനങ്ങളിലെ മുഖ്യപ്രഭാഷകന്‍ സത്‍സരണിക്കൊരു യുവ ജാഗ്രത എന്ന പ്രമേയത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് സംസാരിക്കേണ്ടത്. സമസ്തയുടെ സമ്മേളനം മുന്പിലുണ്ട് എന്ന ബോധം ശ്രോതാക്കളില്‍ ഉണ്ടായിരിക്കണം. കേരള മുസ്‍ലിം സാമൂഹിക വികാസത്തിന് കളമൊരുക്കിയത് അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയങ്ങളായിരുന്നുവെന്ന് സമര്‍ത്ഥിക്കണം. ആവശ്യമായ റഫറന്‍സിന് സ്വാദിഖ് ഫൈസിയുടെ കേരള മുസ്‍ലിം നവോത്ഥാനത്തെ കുറിച്ചുള്ള പുസ്തകം ആശ്രയിക്കാം. മുസ്‍ലിംകളുടെ ഇന്നത്തെ ശുഭകരമായ കേരളീയ ജീവിത പരിസരത്തിന് കാരണം സമസ്തയാണെന്ന് സമര്‍ത്ഥിക്കാനാവണം.

സമസ്ത നടത്തിയ മത സാമൂഹിക മാറ്റങ്ങള്‍ സാധിച്ചെങ്കിലും നമ്മുടെ നാടുകള്‍ ആപല്‍ക്കരമായ സാമൂഹിക ജീര്‍ണ്ണതയിലേക്ക് കൂപ്പ് കുത്തുകയാണ്. ലൈംഗിക അതിക്രമങ്ങളും ലഹരിയും നഗര-ഗ്രാമങ്ങളില്‍ പടരുകയാണ്. മദ്യം പുതിയ തലമുറയില്‍ ഇളം മുറക്കാരെവരെ പിടികൂടുകയാണ്. പതിനേഴു വയസ്സുകാര്‍ വരെ മദ്യത്തിനും ലഹരിക്കും വികൃതലൈംഗികതക്കും അടിമപ്പെടുകയാണ്. ഇന്‍റര്‍നെറ്റും വിവര സാങ്കേതിക വിദ്യകളും മൃഗീയമായ ലൈംഗിക സംസ്കാരത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. മാറ്റത്തിന് മനസ്സില്ലെങ്കില്‍ അള്ളാഹുവിന്‍റെ പരീക്ഷണങ്ങള്‍ ഭീകരമാവും
(واتقوا فتنة لانفسهن الذين ظلموا منهم خاصة (الاية
ഉള്‍പ്പെടെയുള്ളവ ചുരുങ്ങിയ തോതില്‍ വിശദീകരിക്കുക. സന്പന്നമായ ചുറ്റുപാടുകള്‍ കൂടുതല്‍ ധൂര്‍ത്തും പൊങ്ങച്ചവും ഉണ്ടാക്കി വെച്ചിട്ടുണ്ട്. അഹന്തയും ധൂര്‍ത്തും നാശത്തിന്‍റെ മറ്റൊരു കാരണമാണ്. അഹന്തയാണ് നാശത്തിന്‍റെ മൂല കാരണം. നമ്മുടെ വിദ്യാഭ്യാസ രീതികള്‍ വരെ ഇത്തരം പൊങ്ങച്ചത്തിന്‍റെ കേന്ദ്രങ്ങളായി മാറുന്നു. മാനവികത നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ അന്യമായി വരുന്നു. വിദ്യാഭ്യാസവും കച്ചവടമായി മാറരുത്. വിദ്യാഭ്യാസത്തിന്‍റെ മാനവിക വല്‍ക്കരണം (Humanization of Education) അനിവാര്യമായി വന്നിരിക്കുന്നു. ഉയര്‍ന്ന ധാര്‍മ്മിക നിലവാരമുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് SKSSF വിഭാവനം ചെയ്യുന്നത്. അതിനായുള്ള തീവ്രയത്നത്തിലാണ് കാന്പസ് വിംഗ്

പക്ഷേ, വേലി തന്നെ വിളവു തിന്നുന്നത് പോലെയാണ് കാര്യങ്ങള്‍. മതം ആത്മാവിനെ ശുദ്ധീകരിക്കാനും മനസ്സിനെ വിമലീകരിക്കാനും ദുരയെ പിടിച്ചു നിര്‍ത്താനും പഠിപ്പിക്കുന്നു. പക്ഷേ ഇവിടെ ചിലര്‍ ആത്മീയത തന്നെ വാണിജ്യമാക്കി മാറ്റി. പുണ്യനബി () യുടെ മുടിയെന്ന പേരില്‍ വ്യാജമായുണ്ടാക്കിയ അവകാശ വാദങ്ങള്‍ അവസാനം തിരുനബി () യെ നിന്ദിക്കുന്ന വിധത്തിലായി. ആറു കൊല്ലം തുടര്‍ച്ചയായി അവിടുന്ന് മുടി വെട്ടിയില്ലെന്നും അങ്ങനെയിരുന്നാല്‍ വിമര്‍ശകര്‍ എങ്ങനെയുണ്ടാവണം എന്നും ചോദിച്ചവന്‍ നബി () നന്ദകനാണ്. നബി നന്ദകനെ പിടിച്ചുകെട്ടി മാപ്പു പറയിപ്പിക്കുന്നത് വരെ സമുദായത്തിന് അടങ്ങിയിരിക്കാനാവില്ല.

സുന്നികളെന്ന പേരില്‍ നടക്കുന്നവരുടെ പ്രവര്‍ത്തനങ്ങളും, തട്ടിപ്പു കാണിച്ച് യഥാര്‍ത്ഥ സുന്നത്ത് ജമാഅത്തിനെ ഇല്ലാതാക്കാനുള്ള ബിദ്ഈ പ്രസ്ഥാനങ്ങളുടെ ശ്രമത്തെയും ചെറുക്കണം. സമസ്തയുടെ ആശയ ലക്ഷ്യങ്ങള്‍ ഈയ്യര്നത്ഥത്തില്‍ വിശദീകരിക്കാം. മത തീവ്രവാദികളും കുഴപ്പക്കാരും പുതിയ സംഘടനകള്‍ രൂപീകരിച്ചവരാണ്. അവരെ എന്നും ശക്തമായി എതിര്‍ത്ത് തോല്‍പ്പിച്ചത് SKSSF ആണ്. കേരള ജനതയുടെ പൊതു സൗഹൃദവും സാമൂഹിക ശാന്തിയും നിലനില്‍ക്കാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ച സമസ്തയുടെ വിശുദ്ധ വഴിയെ തുണക്കാന്‍ ആഹ്വാനം ചെയ്ത് ചുരുക്കുക (പ്രസംഗം ഒരു മണിക്കൂര്‍)

ഈ വിഷയത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിശദീകരിച്ച് സമ്മേളനത്തിന് മുന്പുള്ള കണ്‍വെന്‍ഷനില്‍ സൗകര്യം പോലെ ക്ലാസ്സുകള്‍ സംഘടിപ്പിക്കാം. അതിന് ശേഷം റാലിയും സമ്മേളനവും നടത്തി മുഖ്യപ്രഭാഷണം നടത്തി അവസാനിപ്പിക്കണം.