കുവൈത്ത്
സിറ്റി : കേരള
ഗവണ്‍മെന്‍റിന് മുന്നില്‍
സമര്‍പ്പിക്കപ്പെട്ട വനിതാ
ബാല ക്ഷേമ ബില്‍ നടപ്പാക്കരുതെന്ന്
കുവൈത്ത് സുന്നി മുസ്‍ലിം
കൗണ്‍സില്‍ ആവശ്യപ്പെട്ടു. ധാര്‍മ്മിക
മൂല്യങ്ങളോടും സാംസ്കാരിക
പൈതൃകങ്ങളോടുമുള്ള വെല്ലുവിളിയാണ്
കുടുംബാസൂത്രണ നിയമം മൂലം
നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച
കൃഷ്ണയ്യരും കൂട്ടരും
നടത്തിയതെന്ന് സുന്നി കൗണ്‍സില്‍
പത്രക്കുറിപ്പില്‍ അറിയിച്ചു.
അഴിമതിക്കാരെയും
പ്രകൃതി ചൂഷകരെയും അടിക്കി
നിര്‍ത്തുന്നതിന് പകരം മനുഷ്യ
ജീവനെ ജനിക്കാനുള്ള അവകാശം
നിഷേധിക്കുന്നത് പ്രകൃതിയോടുള്ള
വെല്ലുവിളിയാണെന്നും മനുഷ്യ
വിഭവശേഷി വിനിയോഗിക്കുന്നതിനുള്ള
ആസൂത്രണമാണ് ഇന്നിന്‍റെ
ആവശ്യമെന്നും പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.